Monday, December 23, 2024

HomeEditor's Pickകൊച്ചി ലഹരിക്കേസ്: വിട്ടയച്ച യുവതിയെ കൂട്ടിക്കൊണ്ടു പോയ സൈനീകനായി അന്വേഷണം

കൊച്ചി ലഹരിക്കേസ്: വിട്ടയച്ച യുവതിയെ കൂട്ടിക്കൊണ്ടു പോയ സൈനീകനായി അന്വേഷണം

spot_img
spot_img

കൊച്ചി : കാക്കനാട് രാസ ലഹരിമരുന്നു കേസില്‍ എക്‌സൈസ് ജില്ലാ സ്ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയ അജ്ഞാതന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു സ്വയം പരിചയപ്പെടുത്തിയതു അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികനെന്ന് റിപ്പോര്‍ട്ട്.

കശ്മീര്‍ അതിര്‍ത്തിയില്‍ സേവനത്തിനിടെ കൈത്തണ്ടയ്ക്കു പരുക്കേറ്റ് അവധിയിലാണെന്നും അജ്ഞാതന്‍ പറഞ്ഞു. ഈ വ്യക്തിക്ക് ലഹരി റാക്കറ്റിന്റെ കണ്ണിയായ തയ്യിബയുമായുള്ള ബന്ധം കണ്ടെത്താന്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. സംഭവ ദിവസം ഇയാളോടു സംസാരിച്ച എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.

ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ യുവതി തന്നെയാണ് ഈ വ്യക്തിയെ വിളിച്ചത്. രാത്രി തന്നെ എറണാകുളം കച്ചേരിപ്പടിയിലെ എക്‌സൈസ് മേഖലാ ആസ്ഥാനത്ത് എത്തിയ ആള്‍ പുറത്തു വാഹനത്തില്‍ കാത്തിരുന്നു. യുവതിയെ പ്രതിപ്പട്ടികയില്‍നിന്നു നീക്കാന്‍ തീരുമാനിച്ച ശേഷമാണ് ഇയാള്‍ ഓഫിസിലെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയത്.

ലഹരി മരുന്നു കേസില്‍ തയ്യിബ പെട്ട വിവരം അറിഞ്ഞ ശേഷം നടത്തിയ ചരടുവലികളിലാണു കേസ് അട്ടിമറിക്കപ്പെട്ടതെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് അന്വേഷണത്തില്‍ പുറത്തു വരുന്നത്. പട്ടാള ഉദ്യോഗസ്ഥനെന്ന അവകാശവാദം അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.

യുവതിയുടെ അടുത്ത ബന്ധുവെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം യുവതി കാക്കനാട്ടെ ഫ്‌ലാറ്റില്‍ തങ്ങിയ വിവരം ഇയാള്‍ക്കു അറിയാമെന്ന മട്ടിലായിരുന്നു പ്രതികരണം.

അടുത്ത ബന്ധു പിടിക്കപ്പെട്ട വിവരം അറിയുമ്പോള്‍ സ്വാഭാവികമായുണ്ടാവേണ്ട ആശങ്ക ഇയാള്‍ പ്രകടിപ്പിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments