Thursday, November 21, 2024

HomeArticlesകേരളവും കാണുന്നുണ്ട്

കേരളവും കാണുന്നുണ്ട്

spot_img
spot_img

പി ശ്രീകുമാര്‍

വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ വിജയം കേരളം കാണുന്നുണ്ടെന്നായിരുന്നു ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കുന്നില്ലന്നും നാഗാലാന്‍ഡിലും മേഘാലയയിലും ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്കൊപ്പം നിന്നതായും പ്രധാനമന്ത്രി പറഞ്ഞു. മേഘാലയയിലും നാഗാലാന്‍ഡിലും ബിജെപി സര്‍ക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്നും സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

ക്രിസ്ത്യാനികള്‍ 88 ശതമാനം ഉള്ള നാഗലാന്‍ഡിലും 75 ശതമാനം ഉള്ള മേഘാലയിലും ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ പറ്റില്ല എന്നത് യുക്തി സഹമായ ചോദ്യമാണ് വീണ്ടും ഉയരുന്നത്. ബിജെപി ന്യൂനപക്ഷ വിരുദ്ധം എന്ന് പ്രചാരണം ഇപ്പോഴും ശക്തമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ക്രിസ്ത്യാനികള്‍ക്ക് സ്വാധിനമുള്ള ഗോവയില്‍ തുടര്‍ച്ചയായി ഭരിക്കുന്നത് ബിജെപി . യുപിയില്‍ മുസഌംങ്ങള്‍ക്ക് വലിയ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളിലും ജയിച്ചത് ബിജെപി. എന്നിട്ടും ന്യൂനപക്ഷങ്ങല്‍ ബിജെപിക്ക് എതിര് എന്ന പരിപ്പ് കേരളത്തില്‍ വേവിച്ചെടുക്കുന്നതില്‍ ബിജെപി വിരുദ്ധര്‍ ഏറെക്കുറെ വിജയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കണ്ണുതുറക്കുന്നതിനുകൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ത്രിപുര, നാഗാലാന്റ്, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ചതുപോലെ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം ഉജ്വല വിജയമാണ് നേടിയത്. മൂന്നു സംസ്ഥാനങ്ങളിലും ബിജെപി സഖ്യത്തിന് ഭരണത്തുടര്‍ച്ചയ്ക്കുള്ള ജനവിധി ലഭിച്ചിരിക്കുകയാണ്. കാല്‍ നൂറ്റാണ്ടുകാലത്തെ ഇടതുപക്ഷത്തിന്റെ ഭരണകുത്തക അവസാനിപ്പിച്ച് അധികാരത്തില്‍ വന്ന ത്രിപുരയില്‍ ബിജെപിക്ക് എന്തു സംഭവിക്കുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അവിടെ വിപ്ലവ് കുമാര്‍ ദേവിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയതും, സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ചില പ്രശ്‌നങ്ങളുണ്ടായതും, ഗോത്ര മേഖലയില്‍ തിപ്ര മോത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും, കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യമായി മത്സരിക്കുന്നതും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ചിലര്‍ കരുതി.

എന്നാല്‍ ഇത്തരം രാഷ്ട്രീയ വ്യാമോഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരിക്കുന്നത്. സഖ്യകക്ഷിയായ ഐപിഎഫ്ടിയെ ഒപ്പം കൂട്ടുന്നതിനു പുറമെ തിപ്ര മോതയും ഭരണത്തില്‍ പങ്കാളികളാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഭരണനേട്ടത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും അധികാരത്തിലേറുമെന്ന ബിജെപി നേതൃത്വത്തിന്റെയും മുഖ്യമന്ത്രി മണിക് സാഹയുടെയും ആത്മവിശ്വാസം അക്ഷരംപ്രതി ശരിയായിരിക്കുകയാണ്.

ത്രിപുരയില്‍ ബിജെപി നേടിയത് തിളങ്ങുന്ന വിജയമാണെങ്കില്‍ കോണ്‍ഗ്രസ്സ്-സിപിഎം സഖ്യത്തിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും എതിര്‍ത്ത് മത്സരിച്ചതിനാല്‍ വോട്ടുകള്‍ ഭിന്നിച്ചതാണ് ബിജെപി ജയിക്കാനിടയായതെന്നും, ഇത്തവണ അത് നടക്കില്ലെന്നുമായിരുന്നു അവകാശവാദം. ഇത് പൊളിഞ്ഞതോടെ ഈ അവിശുദ്ധ സഖ്യത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തു വിലകൊടുത്തും ബിജെപിയെ തോല്‍പ്പിക്കുന്നതിനാണ് എതിര്‍പ്പുകള്‍ വിഴുങ്ങി സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചത്.

എന്നാല്‍ ഫലം വന്നപ്പോള്‍ സിപിഎമ്മിന് സീറ്റു മാത്രമല്ല, വോട്ടും കുറഞ്ഞത് കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് മുന്‍കയ്യെടുത്ത പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സംഖ്യത്തെ വലിയ ആവേശത്തോടെ ന്യായീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനുമൊക്കെ അണികളുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ വരും. സിപിഎമ്മിന്റെ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടപ്പെട്ടിരിക്കുന്നു. ഇടതുകോണ്‍ഗ്രസ്സ് സഖ്യത്തെപ്പോലെ വലിയ അവകാശവാദങ്ങളുമായി ബിജെപിക്കെതിരെ മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സിനും കനത്ത തിരിച്ചടിയാണേറ്റത്. ഒരു ശതമാനം പോലും വോട്ടുകള്‍ നേടാനാവാതെ നോട്ടയ്ക്കും താഴെയാണ് ഈ പാര്‍ട്ടിയുടെ നില. പ്രചാരണത്തിന് നേതൃത്വം കൊടുത്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും മരുമകന്‍ അഭിഷേക് ബാനര്‍ജിക്കും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.

നാഗാലാന്റില്‍ ചരിത്രപരമായ വിജയമാണ് ബിജെപി സഖ്യം നേടിയിരിക്കുന്നത്. അറുപതംഗ നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപി -എന്‍ഡിപിപി സഖ്യത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ നെയ്പിയു റിയോ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായിരിക്കുന്നു. ജനസംഖ്യയില്‍ െ്രെകസ്തവര്‍ക്ക് വന്‍ ഭൂരിപക്ഷമുള്ള നാഗാലാന്റില്‍ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ തറപറ്റിച്ചാണ് ബിജെപി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നാഗാലാന്റിലെ ജനവിധി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. ഒരുകാലത്ത് വിഘടനവാദത്തിന്റെ വിഹാരരംഗമായിരുന്ന നാഗാലാന്റില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയം ബിജെപി സഖ്യത്തിന് ജനങ്ങള്‍ നല്‍കിയിരിക്കുന്നത് ദേശീയ ശക്തികള്‍ക്ക് അഭിമാനകരമാണ്.

മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും എന്‍ഡിഎ ഘടകക്ഷിയായിരുന്നകോണ്‍റാഡ് സാങ്മയുടെ എന്‍പിപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. സര്‍ക്കാരുണ്ടാക്കാന്‍ സാങ്മ ബിജെപിയുടെ പിന്തുണ തേടിയിട്ടുണ്ട്. മറ്റു കക്ഷികളുടെ പിന്തുണയോടെ ഇവിടെയും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരാനാണ് എല്ലാ സാധ്യതയും.

ത്രിപുരയിലെ കോണ്‍ഗ്രസ് -സിപിഎം സഖ്യം തോറ്റാലും ജയിച്ചാലും ശരിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്നുണ്ിടെങ്കിലും ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് രൂപീകരിച്ച സഖ്യം ത്രിപുരയില്‍ തന്നെ മണ്ണടിഞ്ഞുവെന്നതാണ് ശരി. കോണ്‍ഗ്രസ്പ്ലീനററി സമ്മേളനത്തിലെ പ്രാധാന ആഹ്വാനം ബിജെപിയെ തോല്‍പിക്കാന്‍ ത്രിമുര മോഡല്‍ സംഖ്യം വ്യാപകമാക്കുമെന്നാണ്. പ്ലീനററി സമ്മേളനത്തിന്റെ മുഖ്യ ആഹ്വാനത്തിന് ജനങ്ങള്‍ യാതൊരുവിലയും നല്‍കിയല്ല . സിപിഎം-കോണ്‍ഗ്രസ്സ് അവിശുദ്ധ സഖ്യത്തിന് അല്‍പായുസ് മാത്രമാണെന്ന് ബിജെപിയുടെ വിജയത്തിലൂടെ തെളിഞ്ഞു. ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ത്രിപുര, മേഖാലയ, നാഗാലാന്റിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ ബി ജെ പി വിരുദ്ധരാ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടായാണ് വിജയം.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. അവിടെ കോണ്‍ഗ്രസിന് 1.6% ശതമാനം വോട്ടാണ് ഉള്ളതെങ്കിലും അവരെ ചേര്‍ത്തു നടത്തിയ നീക്കുപോക്കു ശരി തന്നെയാണെന്ന സിപിഎം വിലയിരുത്തലിലെ യുക്തിയെക്കുറിച്ച് ചോദിച്ചുപോകരുത്. ത്രിപുര സഖ്യം പരിപാവനമാണെമെങ്കില്‍ കേരളത്തിലും ത്രിപുരമോഡല്‍ സഖ്യത്തിന് സിപിഎം മുന്‍കൈ എടുക്കണം എന്ന ബിജെപി ആവശ്യത്തില്‍ യുക്തി ഉണ്ടുതാനും. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിനില്ലന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചതും വടക്കുകിഴക്കന്‍ തെരഞ്ഞെടുപ്പുഫലത്തിന്റെ പ്രതിഫലനമാണ്.

അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയില്‍ ഈ വര്‍ഷം 9 സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യത്തേതായിരുന്നു കഴിഞ്ഞത്. മൂന്നിടത്തും ബിജെപി വിജയപതാ ഉയര്‍ത്തി. രാഷ്ട്രീയത്തിതനപ്പുറം വികസനം മുഖ്യവിഷയമാക്കിയാണ് ബിജെപി മൂന്നു സംസ്ഥാനങ്ങളിലും വോട്ടുതേടിയത്. അത് ഫലം കണ്ടു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും പാര്‍ട്ടിക്ക് ശക്തമായ മത്സരം കാഴ്ചവയ്ക്കാനുള്ള ആവേശം നല്‍കും. ഇവിടങ്ങളില്‍ ജനങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചോര്‍ന്നുപോവുകയും ചെയ്തിരിക്കുന്നു.വടക്കുകിഴക്കന്‍ മേഘലയിലെ താമര പൊയ്ക കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടോ കേരളത്തിലും ബിജെപി സര്‍ക്കാര്‍ വരും എന്ന പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം യാഥതാര്‍ത്ഥ്യമാകുമോ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments