Sunday, May 19, 2024

HomeArticlesഓ മൈ ഡീയർ രൂപാ!

ഓ മൈ ഡീയർ രൂപാ!

spot_img
spot_img

ഡോ. മാത്യു ജോയിസ് ലാസ് വേഗാസ് 
തെറ്റിദ്ധരിക്കയൊന്നും വേണ്ടാ, ഇത് മറ്റൊരു ആനക്കാര്യമാണ് . ഒരു കാര്യം സത്യമാണ്, സാധാരണ ഇൻഡ്യാക്കാരനും, പ്രത്യേകിച്ച് പ്രവാസികൾക്കും  ഇന്ത്യൻ കറൻസിയായ ഇന്ത്യൻ രൂപയോട് അത്ര മതിപ്പില്ല, കാരണം ഒന്നിനൊന്ന് അതിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് അവനിലെ എക്കൊണോമിസ്റ്റ് അവനെ ഉത്‌ബോധിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മാത്രമല്ല, മാർക്കറ്റിൽ ചെന്നാൽ കഴിഞ്ഞ കൊല്ലം കൊടുത്തതിന്റെ ഇരട്ടി വില കൊടുത്താലേ ഇന്നൊരു കിലോ ഉള്ളി പോലും കിട്ടുകയുള്ളു. പിന്നെ സ്വർണ്ണത്തിന്റെ കാര്യം ചിന്തിക്കാൻ പോലും വയ്യ !
പക്ഷെ സംഗതി നേരെ കടകവിരുദ്ധമാണെന്നു തോന്നുന്നു ആഗോള സാമ്പത്തിക രംഗത്തെന്നു സൂചന. പലർക്കും നല്ല ബഹുമാനവും പ്രേമവും ഇന്ത്യൻ രൂപയോട് തോന്നിയിരിക്കുന്നു എന്ന് വാർത്തകൾ കേൾക്കുന്നു. സംഗതി ശരിയായാൽ, ഞാനും എന്റെ ധാരണകൾ മാറ്റിപ്പിടിച്ചേക്കും, തൽക്കാലം വിഷയയത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം. ശുഭസൂചകമെങ്കിൽ, ഞാൻ കൂടുതൽ പഠനം നടത്തി വിഷയം വീണ്ടും വിശദമായി അവതരിപ്പിക്കാം.
ന്യൂഡെൽഹിയിൽനിന്നും കേൾക്കുന്ന വാർത്ത വളരെ ചിന്തനീയം : ആഗോള വ്യാപാരത്തിൽ ഡോളറിനെതിരെ കൂടുതൽ രാജ്യങ്ങൾ പ്രവർത്തിക്കുന്നതോടെ ഇന്ത്യൻ രൂപ അന്താരാഷ്ട്ര കറൻസിയായി മാറുകയാണ്. INR-ൽ അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനും പ്രക്രിയ സുഗമമാക്കുന്നതിനും നിരവധി രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ഇന്ത്യയുടെ സെൻട്രൽ ബാങ്ക് – RBI- റഷ്യയും ശ്രീലങ്കയും ഉൾപ്പെടെ 18 രാജ്യങ്ങളിൽ പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകൾ തുറക്കുന്നതിന് അനുമതി നൽകി.
രേഖകൾ അനുസരിച്ച്, ഇന്ത്യയുടെ സെൻട്രൽ ബാങ്ക് – റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) “ആഭ്യന്തര, വിദേശ അംഗീകൃത ഡീലർ ബാങ്കുകൾക്ക് 60 കേസുകളിൽ ബാങ്കുകളുടെ എസ്ആർവിഎകൾ തുറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്ന് ഇന്ത്യയുടെ ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പാർലമെന്റിനെ അറിയിച്ചു. ഇന്ത്യൻ രൂപയിൽ പേയ്‌മെന്റുകൾ തീർപ്പാക്കാൻ 18 രാജ്യങ്ങൾ തയ്യാറായിക്കഴിഞ്ഞു.
18 രാജ്യങ്ങളിൽ, “ഡോളറൈസേഷൻ” എന്ന മൊത്തത്തിലുള്ള പ്രക്രിയയ്ക്കായി പ്രാദേശിക കറൻസിയിൽ വ്യാപാരം സുഗമമാക്കുന്നതിൽ റഷ്യ ശബ്ദമുയർത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എന്നിരുന്നാലും, കയറ്റുമതി വർധിപ്പിക്കുന്നതിന് പ്രധാനമായും പ്രാദേശിക കറൻസിയിൽ വ്യാപാരം എന്ന ആശയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
18 രാജ്യങ്ങൾക്ക് ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്താൻ അനുമതിയുണ്ടെന്ന് അറിയുന്നു.1 – റഷ്യ.2 – സിംഗപ്പൂർ. 3 – ശ്രീലങ്ക. 4 – ബോട്സ്വാന. 5 – ഫിജി.6 – ജർമ്മനി. 7 – ഗയാന. 8 – ഇസ്രായേൽ. 9 – കെനിയ. 10 – മലേഷ്യ. 11 – മൗറീഷ്യസ്. 12 – മ്യാൻമർ. 13 – ന്യൂസിലാൻഡ്.14 – ഒമാൻ. 15 – സീഷെൽസ്. 16 – ടാൻസാനിയ.17 – ഉഗാണ്ട. 18 – യുണൈറ്റഡ് കിംഗ്ഡം.ഇന്ത്യൻ രൂപയിൽ അന്താരാഷ്‌ട്ര വ്യാപാരം തീർപ്പാക്കുന്നതിനുള്ള സംവിധാനത്തിന്റെ വികസനത്തിൽ ഗണ്യമായ പുരോഗതിയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്താണ് സ്പെഷ്യൽ റുപ്പി വോസ്ട്രോ അക്കൗണ്ട് അല്ലെങ്കിൽ എസ്ആർവിഎ?
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഇന്ത്യൻ രൂപയിൽ (INR) അതിർത്തി കടന്നുള്ള വ്യാപാര ഇടപാടുകളെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ RBI പുറപ്പെടുവിച്ചതോടെയാണ് SRVA-കളുടെ പ്രക്രിയ ആരംഭിച്ചത്.
“ഇൻവോയ്‌സിംഗ്, പേയ്‌മെന്റ്, കയറ്റുമതി/ഇറക്കുമതി എന്നിവയുടെ തീർപ്പാക്കൽ എന്നിവയ്ക്ക് INR-ൽ ഒരു അധിക ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു,” ഇന്ത്യയുടെ സെൻട്രൽ ബാങ്ക് പറഞ്ഞു.
RBI പ്രകാരം, ഇന്ത്യൻ രൂപ (INR) വഴിയുള്ള അന്താരാഷ്‌ട്ര വ്യാപാരം സെറ്റിൽമെന്റ് നിലവിലുള്ള സെറ്റിൽമെന്റിന്റെ ഒരു അധിക ക്രമീകരണമാണ്. റുപ്പി വോസ്‌ട്രോ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് SRVA-യ്ക്ക് മുൻകൂർ അനുമതി ആവശ്യമാണ്.
 ഈ ക്രമീകരണത്തിൽ എന്താണ് പുതിയത്, എന്ന് ചോദിച്ചേക്കാം.
സ്വതന്ത്രമായി പരിവർത്തനം ചെയ്യാവുന്ന കറൻസികൾ ഉപയോഗിക്കുന്ന നിലവിലുള്ള സിസ്റ്റത്തിലേക്കുള്ള ഒരു അധിക ക്രമീകരണമാണ് ഇന്ത്യൻ രൂപ (INR) വഴിയുള്ള സെറ്റിൽമെന്റ്. ഇത് ഹാർഡ് (സ്വതന്ത്രമായി പരിവർത്തനം ചെയ്യാവുന്ന) കറൻസിയെ ആശ്രയിക്കുന്നത് കുറയ്ക്കും.
പുതിയ സംവിധാനം അനുസരിച്ച് വ്യാപാരം തീർക്കുന്നതിന്, ഇന്ത്യയിലെ അംഗീകൃത ബാങ്കുകൾക്ക് പങ്കാളി ട്രേഡിംഗ് രാജ്യത്തെ ബാങ്കുകളുടെ SRVA-കൾ തുറക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്.
ഈ അക്കൗണ്ടുകൾ ഇന്ത്യൻ ബാങ്കിൽ വിദേശ സ്ഥാപനത്തിന്റെ കൈവശം INR ആയി സൂക്ഷിക്കുന്നു. ഒരു ഇന്ത്യൻ ഇറക്കുമതിക്കാരൻ ഒരു വിദേശ വ്യാപാരിക്ക് പണമടയ്ക്കുമ്പോൾ, തുക ഈ വോസ്ട്രോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
അതുപോലെ, ഒരു ഇന്ത്യൻ കയറ്റുമതിക്കാരന് ചരക്കുകൾക്കും സേവനങ്ങൾക്കുമായി രൂപയിൽ പണം നൽകേണ്ടിവരുമ്പോൾ, ഈ വോസ്ട്രോ അക്കൗണ്ടിൽ നിന്ന് തുക കുറയ്ക്കുകയും കയറ്റുമതിക്കാരന്റെ സാധാരണ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.
ഇന്ത്യൻ ഗവൺമെന്റ് സെക്യൂരിറ്റികളിൽ മിച്ചം നിക്ഷേപിക്കാൻ എസ്ആർവിഎ ഉടമകൾക്ക് അനുവാദമുണ്ട്. പുതിയ ക്രമീകരണം ജനകീയമാക്കാൻ സഹായിക്കുന്നതിനാണ് ആർബിഐ ഈ സൗകര്യം ഒരുക്കുന്നത്.
വലിയ വിഷയമായി തോന്നിയേക്കാമെങ്കിലും, ആഗോളതലത്തിൽ ഇന്ത്യൻ കറൻസിയുടെ പ്രതിച്ഛായ വർദ്ധിക്കും, മാത്രമല്ല ഇൻഡ്യാ അത്ര ചെറിയ രാജ്യമൊന്നുമല്ലെന്ന് നമ്മൾ തന്നെ വീമ്പിളക്കേണ്ടിയും വന്നേക്കാം. ബീ റെഡി ഇൻഡ്യാ ഇസ് റോക്കിങ് !

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments