Friday, July 26, 2024

HomeFeaturesനാടിനെ നടുക്കുന്ന ബവാരിയകള്‍

നാടിനെ നടുക്കുന്ന ബവാരിയകള്‍

spot_img
spot_img

ഹിസാം ഹനീഫ്

സഞ്ചരിച്ചു കൊണ്ടിരിക്കുന്നവര്‍ എന്നാണ് ‘ബാവരിയ’ എന്ന വാക്കിനര്‍ത്ഥം. ഇവര്‍ വടക്കേ ഇന്ത്യയിലാണ് കൂടുതലും അക്രമങ്ങള്‍ ചെയ്ത് കൂട്ടുന്നത്. കൊലപാതകം, ബലാത്സംഗം, മൃഗക്കടത്ത്, കവര്‍ച്ച തുടങ്ങി ഇവര്‍ ചെയ്യുന്ന അക്രമങ്ങള്‍ക്ക് പരിധി തന്നെയില്ല. ഛഡ്ഡ്ഢി ബനിയന്‍ ഗാങ്, ഹബൂഡാ ഗാങ് എന്നും ഇവര്‍ അറിയപ്പെടുന്നു. 510 പേരടങ്ങുന്ന കൂട്ടമായി ഇവര്‍ റോഡരികുകളില്‍ തമ്പടിച്ചു കുറ്റകൃത്യ സമയത്ത് മുഖം മറച്ചു ശരീരത്തില്‍ എണ്ണയോ മണ്ണോ പുരട്ടി വേട്ടയ്ക്കിറങ്ങുന്നു.

മഴക്കാലം നല്ല സമയമായി അവര്‍ കണക്കാക്കുന്നു. കൂടുതല്‍ കൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഴക്കാലങ്ങളിലാണ്. ഇരുമ്പ് ദണ്ഡ്, കോടാലി, നാടന്‍ തോക്ക് എന്നിവയൊക്കെ ഉപയോഗിച്ചു കൊണ്ടുള്ള പല ആക്രമങ്ങളും പലപ്പോഴും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തില്‍ ആയിരുന്നു. കൃത്യം ചെയ്തു കഴിഞ്ഞയുടന്‍ അവിടം മലവിസര്‍ജനം ചെയ്യുന്നത് ഒരു ആചാരമായി ഇവര്‍ ചെയ്യുന്നു. ബാവരിയ സ്ത്രീകളാണ് കൃത്യം നടത്താനുള്ള വീടുകള്‍ കണ്ടെത്തുന്നത്. കച്ചവടക്കാരായോ ഭിക്ഷക്കാരായോ ഇവര്‍ പകല്‍ സമയം വീടുകള്‍ നോട്ടമിടും.

2013 ല്‍ പിടിയിലായ 5 ബാവരിയ അംഗങ്ങള്‍ 23 കൊലപതാകങ്ങളും നൂറോളം കവര്‍ച്ചയും ഡല്‍ഹി ഏരിയയില്‍ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. കൃത്യം കഴിഞ്ഞയുടന്‍ വേറെ സ്ഥലങ്ങളിലേക്ക് മാറി പാര്‍ക്കുന്നതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസമാണ്. ആക്രമിക്കുമ്പോള്‍ ആളുകളുടെ തല ലക്ഷ്യമാക്കിയാണ് അവര്‍ അടിക്കുക. മരണമോ കോമയോ അംഗവൈകല്യമോ ഉറപ്പായും സംഭവിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ആയുധങ്ങളും മൊബൈല്‍ ഫോണുകളും സംഭവസ്ഥലത്തു തന്നെ ഉപേക്ഷിക്കും. പിടിക്കപ്പെട്ട ആളുകള്‍ ആരും തന്നെ ഇതുവരെ മടുള്ളവരുടെ വിവരങ്ങള്‍ നല്കിയിട്ടില്ല. എത്ര വേദനിപ്പിച്ചാലും അതൊക്കെ തരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു.

ഇവര്‍ പല സ്ഥലങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഭാട്ടു, ഘുമണ്ടു, ക്രിമിനല്‍ ട്രാപ്, മെവൈട്ടി, സാസി, കാങ്ഡ ഇവയൊക്കെ ബാവരിയ ഗാങ്ങിന്റെ അപരനാമങ്ങളാണ്. 2015 ലേ ജാഗ്രന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ക്രിമിനല്‍ െ്രെടബ് കളിലെ ഏറ്റവും നീചന്മാരായ ആളുകളാണ് ബാവരിയന്‍സ്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുന്‍പ് മുതലേ ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയവര്‍ ആണ്. കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം തുടക്കകാലത്ത് പോലീസുകാര്‍ ഇവരുടെ ഗ്രാമങ്ങളില്‍ ചെന്നു തലയെണ്ണല്‍ നടത്തുമായിരുന്നു. പിന്നീടത് ഇല്ലാതെയായി.

ഈ വിഭാഗത്തിലുള്ള എല്ലാവരും ഇത്തരക്കാരാണ് എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ബാവരിയ വിഭാഗത്തില്‍ പെട്ടു എന്ന കാരണത്താല്‍ അവഗണനയും, അദ്ധ്വാനിച്ചു തുച്ഛ ശമ്പളത്തില്‍ ജീവിക്കുന്നതിനാല്‍ ദാരിദ്രവും നേരിടേണ്ടി വരുന്നവര്‍ രാജസ്ഥാനില്‍ ഇപ്പോഴുമുണ്ട്. ലസര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്നില്ല.

ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ടുകളായി കൊള്ളയും കൊലയും ബലാത്സംഗങ്ങളും ശീലമാക്കിയ സംഘമാണ് ബവാരിയ. രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയ പലരെയും അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ബവാരിയകള്‍. ഉത്തര്‍പ്രദേശില്‍ ഏതാണ്ട് ഇനിയുമായിട്ടില്ല13 ഓളം ആദിവാസി നാടോടി ക്രിമിനല്‍ സംഘങ്ങളുണ്ട്. നാടോടി ഗോത്രങ്ങളില്‍പെട്ട പര്‍ദ്ധി സമൂഹമാണ് പരമ്പരാഗതമായി കവര്‍ച്ച തുടര്‍ന്നുപോരുന്നത്. പര്‍ദ്ധി സമൂഹത്തില്‍ നിരവധി ഉപജാതികളുണ്ട്.

കുലത്തൊഴിലായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സമൂഹങ്ങളെ ബ്രിട്ടീഷുകാര്‍ അവഗണിക്കുകയും 1871ല്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് കൊണ്ടുവരുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തരം 1952 ലാണ് ഇതില്‍ മാറ്റമുണ്ടാക്കിയത്. ഇവരെ നാടോടി ഗോത്രക്കാരായി കണ്ടു. മഹാരാഷ്്ട്രയില്‍ ഇവരെ പട്ടികജാതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ഇവര്‍ക്ക് സംവരണവുമുണ്ട്. എന്നാല്‍, ഈ സമൂഹത്തില്‍ സാരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍. സ്വാതന്ത്ര്യത്തിനു മുന്‍പേ തന്നെ ഇവര്‍ കുറ്റകൃത്യങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ കൂട്ടത്തില്‍ ഏറ്റവും ക്രൂരരായവരാണ് ബവാരിയകള്‍.

വീടും നാടുമില്ലാത്തവര്‍ മഞ്ഞുകാലത്താണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ തേടി നഗരങ്ങളുടെ വിവിധ ഭാഗങ്ങളിലത്തെുക. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ യാതൊരു മടിയും ഇവര്‍ കാണിക്കുകയുമില്ല. പകല്‍ മുഴുവന്‍ പൈജാമയും കുര്‍ത്തയുമണിഞ്ഞോ ലുങ്കിയുടുത്തോ കറങ്ങിനടക്കും. ജോലി ചോദിച്ചും ഭിക്ഷയാചിച്ചും കറങ്ങിനടന്ന് അവര്‍ ലക്ഷ്യം കണ്ടത്തെും. തുടര്‍ന്ന് രാത്രിയില്‍ കവര്‍ച്ചയാണ്. തങ്ങളുടെ വേട്ടയ്ക്ക് ഇറങ്ങുന്നതിനു മുമ്പുള്ള ബവാരിയകളുടെ ഒരു രീതിയുണ്ട്. ദേശീയപാതയുടെയോ റെയില്‍വേ ട്രാക്കിന്റെ സമീപത്തോ സംഘങ്ങള്‍ ഒത്തുകൂടും. തുടര്‍ന്ന് സംഘത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ പൂജാചടങ്ങുകള്‍ നടത്തും. ഇതിനുശേഷം ഓരോരോ ചെറു സംഘങ്ങളായി യാത്ര ചൊല്ലി പിരിയും. ആറോ പത്തോ വരുന്ന സംഘങ്ങളായി അവര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകും.

അടിവസ്ത്രങ്ങള്‍ മാത്രമിട്ട് ദേഹമാസകലം എണ്ണയോ കരിഓയിലോ തേച്ച് മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ച. പിടകൂടാതിരിക്കാനാണിത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ യാതൊരു മടിയും ഇവര്‍ കാണിക്കുകയുമില്ല. കൈയില്‍ കത്തി, നാടന്‍ തോക്ക്, മുളകുപൊടി, ചെറു വാള്‍, ഇരുമ്പു ദണ്ഡ് തുടങ്ങിയ ആയുധങ്ങളും കയറുമുണ്ടാകും. കവര്‍ച്ച സമയത്ത് വീട്ടിലുള്ളവര്‍ ഉണര്‍ന്നാല്‍ അവരെ കെട്ടിയിട്ടാണ് കവര്‍ച്ച. ബലം പ്രയോഗിച്ചാല്‍ വധിക്കും. വീട്ടിലെ ഭക്ഷണം സംഘാംഗങ്ങള്‍ പങ്കുവെച്ച് കഴിക്കും. കവര്‍ച്ച മുതലും ഭക്ഷണവും മുഴുവനായും അവരെടുക്കില്ല. ഒരു പങ്ക് വീട്ടുകാര്‍ക്കായി നീക്കിവെക്കല്‍ ആചാരത്തിന്റെ ഭാഗമാണ്. ഒരു പ്രദേശത്ത് ഒന്നിലധികം കവര്‍ച്ച നടത്തിയാല്‍ പിന്നെ അവര്‍ അവിടെ നില്‍ക്കില്ല. അടുത്ത ദേശം തേടി അവര്‍ പോകും

ബവാരിയകളും ഇപ്പോള്‍ സാങ്കേതികമായി പുരോഗമിച്ചെന്നു പൊലീസ് പറയുന്നു. വാഹനങ്ങളിലാണ് മോഷണത്തിനും മറ്റും പോകുന്നത്. ആധുനിക ആയുധങ്ങളും ഇവരുടെ പക്കലുണ്ട്. മൊബൈല്‍ ഫോണ്‍ വഴി സംഘാംഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. 2005 കാലത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി ഒരു ക്രിമനല്‍ സംഘം സമ്പന്നരുടെ വീടുകള്‍ ആക്രമിച്ചും ദേശീയപാതകള്‍ കേന്ദ്രീകരിച്ചും വന്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സംഘം തന്നെ എ.ഐ.എ.ഡി.എം.കെയുടെ ഗുമ്മനംപൂണ്ടി എം.എല്‍.എ ആയ സുദര്‍ശനെ കൊലപ്പെടുത്തകയും ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത കുറ്റവാളിസംഘത്തെ കണ്ടെത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി. ഈ കൊലപാതകത്തിനും കവര്‍ച്ചകള്‍ക്കുമെല്ലാം പിന്നില്‍ ബവാരിയ സംഘം ആയിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒപ്പറേഷന്‍ ബവാരിയയ്ക്കായി ഒരു സ്‌പെഷല്‍ ടീം നിയോഗിക്കപ്പെട്ടു. വടക്കന്‍ മേഖല ഐ.ജി ആയിരുന്ന എസ്.ആര്‍ ജന്‍ഗിദ് ആയിരുന്നു സ്‌പെഷല്‍ ടീമിന്റെ നായകന്‍. ജന്‍ഗിദിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തര്‍പ്രദേശ് പൊലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെ ബവാരിയ വേട്ട ആരംഭിച്ചു. ഒമ ബവാരിയ, ബസുര ബവാരിയ, വിജയ് ബവാരിയ എന്നീ പ്രധാന നേതാക്കളെയായിരുന്നു ജന്‍ഗിദും സംഘവും ലക്ഷ്യമിട്ടത്.

ഏറെ സാഹസികവും തിരിച്ചടികളും നേരിട്ടതായിരുന്നു ഓപ്പറേഷന്‍ ബവാരിയ. എങ്കിലും ധീരമായി തന്നെ ജന്‍ഗിദും സംഘവും മുന്നോട്ടുപോയി. സംഘത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്നു വിവരം കിട്ടിയ കുഗ്രാമങ്ങളിലെല്ലാം തമ്പടിച്ചുമാണ് ജന്‍ഗിദും സംഘവും തങ്ങളുടെ ശത്രുക്കള്‍ക്കായി വലവിരിച്ചത്. ഒടുവില്‍ തമിഴ്‌നാട് പൊലീസിന് അഭിമാനമേകി കൊണ്ട് ബസുര ബവാരിയേയും വിജയ് ബവാരിയേയും ഏറ്റുമുട്ടലില്‍ വധിച്ചു.

ബവാരിയ സംഘത്തിന്റെ പ്രധാനിയായ ഒമ ബവാരിയ, അശോക് ബവാരിയ എന്നിവരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട്ടില്‍ എത്തിക്കാനും ജന്‍ഗിദിനും സംഘത്തിനുമായി. തമിഴ്‌നാട്ടിലെ പ്രത്യേക കോടതി പിന്നീട് ഒമ ബവരിയയ്ക്കും അശോക് ബവാരിയയ്ക്കും വധശിക്ഷ വിധിച്ചു. ഓപ്പറേഷന്‍ ബാവരിയയ്ക്കു നേതൃത്വം നല്‍കിയ ജന്‍ഗിദിന്റെ സഹായത്തോടെയാണ് വിനോദ് ധീരന്‍ എന്ന സംവിധായകന്‍ അധികാരം ഒണ്‍ട്ര് എന്ന് സിനിമ സൃഷ്ടിച്ചത്. കാര്‍ത്തിക് ആയിരുന്നു നായകന്‍. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജന്‍ഗിദ് ഇപ്പോള്‍ ഡി.ജി.പി റാങ്കിലാണ് സേവനം അനുഷ്ഠിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments