Wednesday, June 7, 2023

HomeArticlesArticlesഅറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് (സണ്ണി മാളിയേക്കൽ)

അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് (സണ്ണി മാളിയേക്കൽ)

spot_img
spot_img

 വാർഡ് മെമ്പർമാരും  കൂട്ടരും പറഞ്ഞു നിങ്ങൾക്ക് നന്നായിട്ട് ഭരിക്കാൻ അറിയാം . ഇപ്പോൾ  പറയുന്നു   ഞങ്ങൾക്ക് വിദേശരാജ്യങ്ങളിൽ പോയിട്ട് എല്ലാം കണ്ടു പഠിച്ചിട്ട് വരണമെന്ന്. അപ്പോൾ നിങ്ങൾക്ക് പണി അറിയില്ലായിരുന്നു  അല്ലേ ,ലേലു അല്ല ലേലു അല്ല.  

മറ്റു പാർട്ടിക്കാരുടെ ഗുണവധികാരം പറയുമ്പോൾ നിങ്ങൾക്ക് 100 നാക്കാണല്ലോ. ഇന്ന് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയാൻ എന്തെ  വിമ്മിഷ്ടം?   നിയമസഭയിലും, ചാനലിലും ,പെരുവഴിയിലും   ഒരു ചാൻസ് കിട്ടിയാൽ എവിടെയും  ഭരണം പ്രതിപക്ഷത്തെയും പ്രതിപക്ഷം ഭരണത്തെയും നന്നാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി.  ഈ നാടിനു വേണ്ടി നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി   ഈ തിരക്കൊക്കെ ഒഴിവാക്കി മറ്റൊരു രാജ്യങ്ങളിൽ പോകാതെ ഇവിടെ അറിവുള്ള ആളുകളെ കൂട്ടി കാര്യങ്ങളൊക്കെ നടത്തിക്കൂടെ ?  

പണ്ട് വെള്ളം പൊങ്ങിയപ്പോൾ അലർട്ട് തന്നില്ലേ, അതുപോലെ മഹാമാരി കാലത്തും,  അതുപോലെ വൈകുന്നേരം എല്ലാ സാറന്മാരും വന്ന് ഒന്ന് പറ   കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന്.

 ഷവർമ്മ കഴിച്ച് ആരേലും മരിച്ചാൽ അടുത്ത ഒരാഴ്ച ഷവർമ പിടുത്തം. ബോട്ട് മറിഞ്ഞ് ആരേലും മരിച്ചാൽ അടുത്ത ഒരാഴ്ച ബോട്ട് പിടുത്തം. ബസ്സ് ഇടിച്ചു ആരേലും മരിച്ചാൽ അടുത്ത ഒരാഴ്ച ബസ്സ് പിടുത്തം. പട്ടി കടിച്ച് ആരേലും മരിച്ചാൽ അടുത്ത ഒരാഴ്ച പട്ടി പിടുത്തം.  സ്കൂൾ ബസ്സ് അപകടം പറ്റിയാൽ അടുത്ത ഒരാഴ്ച സ്കൂൾ ബസ്സ് പിടിത്തം.  

സ്ഥിരമായി ഒരു സംവിധാനം വേണ്ടെ? ഒരാഴ്ച മാത്രം മതിയോ പ്രബുദ്ധത!  ഞങ്ങൾക്കും, കുഞ്ഞുങ്ങൾക്കും ഒരു സുരക്ഷിതത്വവും ഇല്ല ? എന്നാലും നിങ്ങൾ കൊടിവച്ച  കാറിൽ   ഓടുകയാണ് ,ഫുൾ സെക്യൂരിറ്റിയിൽ ഏതാണ്ട് വായു ഗുളിക  തപ്പി പോകുന്ന പോലെ !   അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുക,”  ഇത്ര തിരക്ക് പിടിച്ച് എങ്ങോട്ട് പോവുകയാണ് “?

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments