Wednesday, May 21, 2025

HomeFeaturesസുധാകര ചരിതം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

സുധാകര ചരിതം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
spot_img

ഏതാണ്ട് അറുപതു വർഷങ്ങൾക്കു മുൻപ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഒന്നോ രണ്ടോ വര്ഷങ്ങളുടെ വ്യത്യാസത്തിൽ പഠിച്ചു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ കൂടി പ്രവർത്തിച്ചു വളർന്നു ഇന്ന് കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കുവാൻ ഇല്ലാത്ത രണ്ടു ഭീഷ്‌മചര്യൻമാരാണ് പിണറായി വിജയനും കെ സുധാകരനും

ബ്രണ്ണൻ കോളേജിൽ പഠിക്കുവാൻ എത്തുന്നതിനു മുൻപ് തന്നെ ഇവർ പരിചയക്കാരും ചെറിയ സുഹൃത്തുക്കളും ആയിരുന്നു. ഇവരുടെ കുടുംബങ്ങൾ തമ്മിൽ അകന്ന ബന്ധമുണ്ട്. പുഴകളിലും കുളങ്ങളിലും നീന്തുവാനും സൈക്കിൾ ചവിട്ടുവാനും ഫുട്ബോൾ കളിക്കുവാനും വരെ ഇവർ ഒന്നിച്ചു പോയിട്ടുണ്ട്

ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രി പഠിക്കുവാൻ ചേർന്ന് രണ്ടു പേരും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി വിഭാഗത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങിയതോടെ ആണ്‌ ഇവർ തമ്മിലുള്ള മത്സര ബുദ്ധിയും ശത്രുതയും ആരംഭിച്ചത്

പിണറായി വിജയൻ എസ് എഫ് ഐ യുടെയും ഡി വൈ എഫ് ഐ യുടെയും ജില്ലാ നേതൃത്വതിലും പിന്നീട് സംസ്‌ഥാന നേതൃതൊത്തിലും വന്ന ശേഷം അന്നത്തെ കമ്മ്യൂണിസ്റ് പാർട്ടിയുടെ കണ്ണൂരിലെ അജയ്യൻ ആയ നേതാവായിരുന്ന എം വി രാഘവന്റെ പിന്തുണയിൽ തൊള്ളായിരത്തി എഴുപതിൽ നിയമസഭ സീറ്റ് ഒപ്പിച്ചെടുത്തു ആദ്യമായി നന്നേ ചെറുപ്പത്തിൽ ജയിച്ചു നിയമസഭയിൽ എത്തി

പിന്നീട് അടിക്കടി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേയ്ക്കു പിണറായി പറക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി ആയി പല തവണ എം എൽ എ ആയി തൊണ്ണൂറ്റി ആറിൽ നായനാർ മന്ത്രിസഭയിൽ വൈദ്യതി മന്ത്രിയായി നീണ്ട പതിനഞ്ചു വർഷം സംസ്‌ഥാന സെക്രട്ടറി ആയി പോളിറ്റ് ബുറോ മെമ്പർ ആയി ഇപ്പോൾ ഒൻപതു വർഷമായി

പിണറായിയുടെ ഈ അസൂയാവഹമായ ഉയർച്ച മൗനമായി വീക്ഷിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ട്. അതു മാറ്റാരുമല്ല പണ്ടു ബ്രണ്ണൻ കോളേജിൽ ഒരേ സമയം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പഴയ കൂട്ടുകാരൻ സാക്ഷാൽ കെ സുധാകരൻ

സോഷ്യലിസ്റ്റ് പാർട്ടിയിൽ ആയിരുന്ന സുധാകരൻ എന്ന ചുണക്കുട്ടിയെ കണ്ണൂരിലെ സി പി എം ന്റെ അക്രമത്തെ ചെറുക്കാൻ ലീഡർ കെ കരുണാകരൻ ആണ്‌ എഴുപത്തി ഒൻപതിൽ യൂ ഡി ഫ് രൂപീകരിച്ച വേളയിൽ കോൺഗ്രസിൽ എത്തിച്ചത്

തന്നിൽ കരുണാകരനുള്ള വിശ്വാസം അടിവരയിടുന്നതായിരുന്നു പിന്നീടുള്ള സുധാകരന്റെ പ്രകടനം. കണ്ണൂർ സി പി എമ്മിനെ പിണറായി നയിച്ചപ്പോൾ കണ്ണൂർ കോൺഗ്രസിനെ കെ എസ് മുന്നിൽ നിന്നും നയിച്ചു. അക്രമത്തെ അക്രമം കൊണ്ടും ആദർശത്തെ ആദർശം കൊണ്ടും നേരിട്ട സുധാകരൻ കണ്ണൂരിലെ കോൺഗ്രസുകാർക്ക് അക്ഷരർത്ഥത്തിൽ ഒരു സംരക്ഷകൻ ആയിരുന്നു

ഇപ്പോൾ നാലു വർഷമായി കെ പി സി സി പ്രസിഡന്റ് ആണെങ്കിലും സുധാകരൻ താൻ മനസ്സുകൊണ്ട് മത്സരിക്കുന്ന പിണറായിയുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങും എത്തിയിട്ടില്ല. നാലോ അഞ്ചോ തവണ എം എൽ എ ആയി മൂന്നു തവണ എം പി ആയി ഒരു തവണ മന്ത്രിയും ആയെങ്കിലും പിണറായി ആയതു പോലെ ഒൻപതു വർഷം മുഖ്യമന്ത്രി ആയില്ലെങ്കിലും ഒരു ബാലൻസിനു വേണ്ടി രണ്ടു വർഷമെങ്കിലും ആ മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന് സുധാകരൻ ആഗ്രെഹിച്ചാൽ കുറ്റം പറയുവാൻ പറ്റുമോ

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളിലെ മുഖ്യമന്ത്രി മോഹികൾ സുധാകരൻ മുല്ലപ്പള്ളിയ്ക്കു പകരം കെ പി സി സി പ്രസിഡന്റ് ആയ രണ്ടായിരത്തി ഇരുപത്തി ഒന്നുമുതൽ ഹൈക്കൻമാൻഡിന് സമീപിക്കുന്നതാണ് സുധാകരനെ മാറ്റണം എന്നു പറഞ്ഞു. കാരണം അവർക്കറിയാം വി എം സുധീരനെയും എം എം ഹസ്സനെയും മുല്ലപ്പള്ളിയെയും കട്ടപ്പുറത്തു ആക്കിയപോലെ തീയിൽ മുളച്ച സുധാകരനെ വീഴ്ത്തുക എളുപ്പമല്ലന്ന്

ഉമ്മൻചാണ്ടി അന്തരിച്ച ഒഴിവിൽ നടന്ന പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന്റ ഫലം വന്ന ശേഷം വി ഡി സതീശനും സുധാകരനും തമ്മിൽ മൈക്കിന്‌ പിടിവലി കൂടി വിവാദം ആയപ്പോൾ സുധാകരന് എതിരെ ആയിരക്കണക്കിന് ഇമെയിലുകൾ ആണ്‌ സതീശൻ അനുകൂലികൾ ഹൈക്കമാണ്ടിനു അയച്ചത്

രണ്ടു വർഷം മുൻപ് സിനിമ സംവിധായകൻ കെ ജി ജോർജ് മരിച്ചപ്പോൾ തെറ്റിദ്ധരിച്ചു സുധാകരൻ പി സി ജോർജിനു ആദരാഞ്ജലി ചാനലുകളിൽ കൂടി നടത്തിയപ്പോൾ അപ്പോഴും സുധാകരന് ഓർമ്മക്കുറവ് ആണ്‌ പ്രസിഡന്റ് സ്‌ഥാനത്തു നിന്നും നീക്കണം എന്നാവശ്യപ്പെട്ടു കത്തുകളുടെ കൂമ്പാരം ആണ്‌ ഡൽഹിക്ക് ചെന്നത്

കുറച്ചു നാളുകൾ ആയി സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്‌ഥാനത്തു നിന്നും മാറ്റും എന്ന വാർത്ത അന്തരീക്ഷത്തിൽ നിലനിക്കുകയാണ്. സുധാകരൻ മാറിയാൽ കത്തോലിക്കാ സമുദായക്കാരൻ എന്ന മേൽവിലാസത്തിൽ ഉടുപ്പും തൈപ്പിച്ചു വച്ചു ഉമ്മൻചാണ്ടിയുടെ അനുയായി എന്ന ലേബലിൽ മാത്രം നാലു തവണ പത്തനംതിട്ട എം പി ആയ ആന്റോ ആന്റണി തനിക്ക് അനുകൂലമായി വാർത്ത വരും എന്നു പ്രതീക്ഷിച്ചു ഇരിക്കുവാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയി

പേരാവൂർ എം എൽ എ യും കെ സുധാകരന്റെ അടുത്ത അനുയായിയുമായ സണ്ണി ജോസഫിന് പുതിയ കെ പി സി സി പ്രസിഡന്റ് ആയി നറുക്ക് വീണതോടെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കത്തിക്കുവാൻ വേണ്ടി വാങ്ങിയ മെഴുകുതിരികൾ എന്ത് ചെയ്യും എന്ന ആലോചനയിൽ ആയിരിക്കും ആന്റോ ആന്റണി

കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികർജുൻ ഖാർഗയുമായുള്ള ചർച്ചയിൽ താൻ പ്രസിഡന്റ് പദവിയിൽ നിന്നും മാറണം എന്നു പറഞ്ഞപ്പോൾ സുധാകരൻ രണ്ടു കാര്യങ്ങൾ ഡിമാൻഡ് ചെയ്തിരിക്കാൻ ആണ്‌ സാധ്യത. കോൺഗ്രസ്‌ നേതൃത്വം ആയിട്ടല്ല എന്റെ പ്രശ്നം നിങ്ങൾ ആരെ വേണമെങ്കിലും പ്രസിഡന്റ് ആക്കിക്കോ. പക്ഷേ അറുപതു വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു രാഷ്ട്രീയത്തിൽ എത്തിയ എന്റെ കൂട്ടുകാരൻ പിണറായി വിജയൻ അദ്ദേഹത്തിന്റെ പാർട്ടിയുടെ പോളിറ്റ്ബുറോ മെമ്പറും ആയി കേരളത്തിന്റെ മുഖ്യമന്ത്രിയും ആയി. അതുകൊണ്ട് എന്നെ വർക്കിംഗ്‌ കമ്മിറ്റിയിലും എടുക്കണം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യൂ ഡി ഫ് നു ഭൂരിപക്ഷം കിട്ടിയാൽ ആദ്യത്തെ രണ്ടു വർഷം മുഖ്യമന്ത്രിയും ആക്കണം .

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments