Saturday, July 27, 2024

HomeFeaturesഅവസ്ഥാന്തരം

അവസ്ഥാന്തരം

spot_img
spot_img

കാലചക്രത്തിൻ താളം വലിയുന്നു കാഹളമോതുന്ന ഇടിമിന്നൽ ഗർജ്ജനം
കറ പുരളുന്ന ഭൂമിതൻമാറിടം
കദനഭാരത്തിൻ മുൾവേലിതീർക്കയായ്
കാർമേഘപാളികൾ ഗർത്തങ്ങളായിടും
കാനനമർമ്മരം ശംഖൊലി നാദമായ്
കടലിന്നഗാധമാം മുത്തും പവിഴവും
കൈപ്പുനീർ നുണയുന്ന
ജലജന്യജീവിതം
കളകൂജനത്തിന്റെ കാഹളം തേങ്ങലായ്
കൺകളിൽ വിരിയുന്ന
താമര ഇതളുകൾ
കരുണാർദ്ര മിഴികളിൽ ഒഴുകുന്ന നോവുകൾ
കാണുന്ന കാഴ്ച്ചകൾ മങ്ങിതുടങ്ങവേ, കേഴുന്ന മാതാവിൻ അരുമകിടാങ്ങൾക്ക്
കാൽപെരുമാറ്റവും സ്പന്ദനമായിടും
കരതിങ്ങിഉയരുന്ന
തിരമാലയെപ്പൊഴും
കലികാലവൈഭവം
ലോകനാശത്തിനായ്!

കവിത:ചന്ദ്രശേഖരൻ (മാക്കുട്ടൻ )

മാക്കുട്ടൻ :9447104712

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments