Friday, March 14, 2025

HomeHealth and Beautyഡെല്‍റ്റ, ഒമിക്രോണ്‍ സംയുക്ത വൈറസ് ഡെല്‍റ്റക്രോണ്‍ സൈപ്രസില്‍ 20 പേരില്‍

ഡെല്‍റ്റ, ഒമിക്രോണ്‍ സംയുക്ത വൈറസ് ഡെല്‍റ്റക്രോണ്‍ സൈപ്രസില്‍ 20 പേരില്‍

spot_img
spot_img

നിക്കോഷ്യ: സൈപ്രസില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തി. ഡെല്‍റ്റക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന വകഭേദം 25 പേര്‍ക്ക് സ്ഥിരീകരിച്ചു.

വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സൈപ്രസ് സര്‍വകലാശാലയിലെ പ്രഫസര്‍ ലിയോണ്‍ഡിയോസ് കോസ്ട്രിക്കസ് പറഞ്ഞു.

‘നിലവില്‍ ഇവിടെ ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് പുതിയ വകഭേദം. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനറ്റിക് സിഗ്‌നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്’ -അദ്ദേഹം പറയുന്നു.

കൂടുതല്‍ പരിശോധനക്കായി സാമ്പിളുകള്‍ ഗിനൈഡിലേക്ക് അയച്ചതായി അവര്‍ അറിയിച്ചു. അതേസമയം, ഡെല്‍റ്റക്രോണ്‍ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments