Friday, March 14, 2025

HomeHealth and Beautyഒമിക്രോണ്‍: പേടിക്കേണ്ട, ജലദോഷപ്പനി പോലെ വന്നുപോകുമെന്ന് വിദഗ്ധര്‍

ഒമിക്രോണ്‍: പേടിക്കേണ്ട, ജലദോഷപ്പനി പോലെ വന്നുപോകുമെന്ന് വിദഗ്ധര്‍

spot_img
spot_img

കോവിഡ് വകഭേദമായ ഭയപ്പെടുത്തുന്ന അസുഖമായി കോവിഡിനെ ഇനി കാണേണ്ട കാര്യമില്ലെന്നും ഒമിക്രോണ്‍ തീവ്രത കുറഞ്ഞ വകഭേദമാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രീയ ഉപദേഷ്ടാവ് ഡോ. ജയ്പ്രകാശ് മുളിയില്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണവും വളരെ കുറവാണ്.

ബൂസ്റ്റര്‍ ഡോസ് എടുത്തവരെയും ഒമിക്രോണ്‍ ബാധിച്ചേക്കാം. പക്ഷേ രോഗം ഗുരുതരമാകില്ലെന്നും ഡോ. ജയ്പ്രകാശ് വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപനത്തിനെതിരെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ വാക്‌സീനുകളുടെ ബൂസ്റ്റര്‍ ഡോസ് വിതരണം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

ഡെല്‍റ്റ വകഭേദത്തിനു ശേഷം കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ ഭീതിയോടെയാണ് ലോകം കാണുന്നത്. അതിന്റെ വ്യാപനശേഷി കൂടുതലാണെന്നതുതന്നെ കാരണം. എന്നാല്‍ ഒമിക്രോണ്‍ ജലദോഷപ്പനി പോലെ എല്ലാവര്‍ക്കും വന്നു പോകാമെന്നും ഗുരുതരാവസ്ഥയിലേക്കോ മരണങ്ങളിലേക്കോ നയിക്കുകയില്ലെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments