യു.എസ്.എയുടെ ആര്‍’ബോണി ഗബ്രിയേലിന് മിസ് യൂനിവേഴ്സ് കിരീടം. ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന മത്സരത്തിലാണ് അവര്‍ കിരീടം ചൂടിയത്.
ഹൂസ്റ്റണില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ് 28കാരിയായ ഗബ്രിയേല്‍. അവരുടെ മാതാവ് അമേരിക്കക്കാരിയും പിതാവ് ഫിലിപ്പിനോ പൗരനുമാണ്.
ഫാഷനെ മറ്റുള്ളര്‍ക്ക് കൂടി ഗുണകരമാവുന്ന രീതിയിലാവും താന്‍ ഉപയോഗിക്കുകയെന്ന് മത്സരത്തിനിടെയുള്ള ചോദ്യത്തിന് ഗബ്രിയേല്‍ മറുപടി നല്‍കി. റീസൈക്കിള്‍ ചെയ്ത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാവും താന്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുക. ഇതു മലിനീകരണം കുറക്കും. മനുഷ്യക്കടത്തിനും കുടുംബങ്ങളിലെ അക്രമത്തിനും ഇരയാവുന്ന വനിതകള്‍ക്ക് താന്‍ തയ്യല്‍ ക്ലാസ് നല്‍കുമെന്നും അവര്‍ പറഞ്ഞു.
80 സുന്ദരിമാരാണ് മിസ് യുനിവേഴ്സ് കിരീടത്തിനായി മത്സരിച്ചത്. ഇന്ത്യയുടെ ദിവിത റായിക്ക് അവസാന 16ല്‍ ഇടംപിടിക്കാന്‍ സാധിച്ചുവെങ്കിലും അഞ്ച് പേരിലേക്ക് എത്താനായില്ല. മിസ് ഡൊമിനിക്കന്‍ റിപബ്ലിക് അന്‍ഡ്രിയാന മാര്‍ട്ടിനസാണ് മൂന്നാം സ്ഥാനത്തെത്തിയത്. മിസ് വെനസ്വേല അമാന്‍ഡ ദുദ്മെല്ലാണ് രണ്ടാം സ്ഥാനത്ത്