Sunday, March 26, 2023

HomeHealth and Beautyബ്രിഡ്ജട്ടണിലെ സൈമണ്‍ ബാസെറ്റ് ലോക സുന്ദരന്‍!

ബ്രിഡ്ജട്ടണിലെ സൈമണ്‍ ബാസെറ്റ് ലോക സുന്ദരന്‍!

spot_img
spot_img

അമേരിക്കന്‍ ടെലിവിഷന്‍ പരമ്ബര- ബ്രിഡ്ജട്ടണിലൂടെ ശ്രദ്ധേയനായ റെഗെ ഷോണ്‍ പെയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനെന്ന് കണ്ടെത്തല്‍.

ഹാര്‍ളി സ്ട്രീറ്റിലെ ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജനായ ഡോ.ജൂലിയന്‍ ഡി സില്‍വയാണ് പെയ്ജിനെ ലോകസുന്ദരനായി തിരഞ്ഞെടുത്തത്. ബ്രിഡ്ജട്ടണ്‍ സീരീസില്‍ ഹാസ്റ്റിംഗ്സ് ഡ്യൂക്ക് ‘സൈമണ്‍ ബാസെറ്റ്’ എന്ന കഥാപാത്രത്തെയാണ് 34 കാരനായ പെയ്ജ് അവതരിപ്പിച്ചത്.

ഒരു നൂതന കമ്ബ്യൂട്ടര്‍ മാപ്പിങ് സിസ്റ്റം ഉപയോഗിച്ച്‌ ഒരു വ്യക്തിയുടെ മുഖത്തിന്‍റെ സിമ്മട്രി അളക്കുകയും അതനുസരിച്ച്‌ അവരുടെ ആകര്‍ഷണതയുടെ തോത് നിര്‍ണ്ണയിക്കുകയും ചെയ്തു. ഗോള്‍ഡന്‍ റേഷ്യോയായ 93.65 ശതമാനമാണ് പെയ്ജിന്റെ മുഖത്തിനെന്ന് ഡോ.സില്‍വ പറഞ്ഞു. ഇതാണ് ഏറ്റവും നല്ല അനുപാതം. ക്രിസ് ഹെംസ്വര്‍ത്ത് (93.53 ശതമാനം), മൈക്കല്‍ ബി ജോര്‍ഡാന്‍ (93.46 ശതമാനം) എന്നിവരാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ളവര്‍. 92.30 ശതമാനത്തോടെ ഹാരി സ്റ്റൈല്‍സും 92.22 ശതമാനത്തോടെ ഫുട്ബോള്‍ താരം ജൂഡ് ബെലിങമും ആണ് പിന്നിലുള്ളത്.

ഒരാളുടെ ശാരീരിക സൗന്ദര്യം വിലയിരുത്തുന്നതിനും അവയെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ഇത്തരം മാപ്പിങ് സംവിധാനങ്ങള്‍ സഹായകരമാണെന്ന് ഡോ സില്‍വ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments