ഭക്ഷണത്തില്‍ പതിവായി പെരുംജീരകം ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ഹൃദ്രോഗത്തെ അകറ്റും. പെരുംജീരകത്തിന്റെ ഭക്ഷ്യനാരുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലേക്ക് കൊളസ്‌ട്രോളിന്റെ ആഗിരണം തടയാന്‍ നാരുകള്‍ സഹായിക്കും. പതിവായി പെരുംജീരക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കും.
പെരുംജീരകത്തിന് ഡൈയൂററ്റിക് ഗുണങ്ങള്‍ ഉണ്ട്. വിഷാംശങ്ങളെ നീക്കുകയും മൂത്രം കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ അമിത കൊളസ്‌ട്രോളിനെ അകറ്റാനും പെരുംജീരക വെള്ളം സഹായിക്കുന്നു.
പെരുംജീരകത്തിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഉണ്ട്. ഇത് ഇന്‍ഫ്‌ലമേഷന്‍ അകറ്റുന്നു. പെരുംജീരകവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ കരളിനും പ്രധാന പങ്കുണ്ട്. പെരുംജീരകത്തിന് െഹപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ട്. ഇത് കരളിന് ക്ഷതങ്ങളുണ്ടാകാതെ രക്ഷിക്കുന്നു. പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും. ഇടയ്ക്കിടെ പെരുംജീരകവെള്ളം കുടിക്കുന്നത് വിശപ്പകറ്റാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ശരീരഭാരം കുറയുന്നതോടൊപ്പം കൊളസ്‌ട്രോള്‍ നിലയും മെച്ചപ്പെടുന്നു.