Wednesday, May 14, 2025

HomeHealth and Beautyഅടുത്ത മഹാമാരി ഡിസീസ് എക്സ്; കോവിനേക്കാള്‍ മാരകമെന്ന് ഡബ്ല്യുഎച്ച്ഒ

അടുത്ത മഹാമാരി ഡിസീസ് എക്സ്; കോവിനേക്കാള്‍ മാരകമെന്ന് ഡബ്ല്യുഎച്ച്ഒ

spot_img
spot_img

ജനീവ: കോവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ, അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു. എബോള, സാര്‍സ്, സിക തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പട്ടികയിലുള്ള ‘ഡിസീസ് എക്സ്’ (അജ്ഞാത രോഗം) എന്ന പരാമര്‍ശം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ‘ഡിസീസ് എക്സി’ലെ ‘എക്സ്’ എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ലാണ് ഈ പദം ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനുശേഷം, കോവിഡ് ലോകമെമ്പാടും വ്യാപിക്കാന്‍ തുടങ്ങി. അടുത്ത ഡിസീസ് എക്‌സ് എബോള, കോവിഡ് എന്നിവ പോലെ ‘സൂനോട്ടിക്’ (മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന രോഗം) ആയിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ‘ഡിസീസ് എക്സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദമുണ്ട്.

മാര്‍ബര്‍ഗ് വൈറസ്, ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍, ലസ്സ ഫീവര്‍, നിപ്പ, ഹെനിപവൈറല്‍ രോഗങ്ങള്‍, റിഫ്റ്റ് വാലി ഫീവര്‍, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലെ മറ്റു രോഗങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments