Monday, May 19, 2025

HomeHealth & Fitnessശരിക്കുള്ള അറ്റാക്കാണോ? പാനിക് അറ്റാക്ക് എങ്ങനെ തിരിച്ചറിയും?

ശരിക്കുള്ള അറ്റാക്കാണോ? പാനിക് അറ്റാക്ക് എങ്ങനെ തിരിച്ചറിയും?

spot_img
spot_img

ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങൾ മനസിലാക്കുകയെന്നാണ് ഇതിൽ ആശയകുഴപ്പം ഒഴിവാക്കാൻ ഏറ്റവും പ്രധാനം. ഹൃദയധമനികളിലെ രക്തപ്രവാഹത്തിന് തടസം നേരിടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തിലേക്ക് രക്തം നൽകുന്ന ധമനികളിലുണ്ടാകുന്ന തടസം നെഞ്ചുവേദനയോ നെഞ്ചിന് ഭാരമായോ അനുഭവപ്പെടും.

കൂടാതെ അമിതമായ ഹൃദയമിടിപ്പ്, തലകറക്കം, തളർച്ച എന്നിവയും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്. ഇതിന് പുറമെ ശരീരം അമിതമായി വിയർക്കുക, തണുത്ത കാലാവസ്ഥയിലും വിയർപ്പ് അനുഭവപ്പെടുക, താടിയെല്ല്, കഴുത്ത്, തോൾ എന്നിവിടങ്ങളിൽ വേദന, ശ്വാസതടസ്സം എന്നിവയും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്. ഓക്കാനം, ഛർദ്ദി, ക്ഷീണം എന്നിവയോടെ അനുഭവപ്പെടുന്ന ഹൃദയാഘാതം തീവ്രവും മരണകാരണവുമാകാം.

എന്നാൽ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളുണ്ടെന്ന അതിശക്തമായ ഭയത്തെ തുടർന്നാണ് പാനിക് അറ്റാക്ക് ഉണ്ടാകുന്നത്. പാനിക് അറ്റാക്ക് അപകടകരമല്ല, പക്ഷേ അവ ജീവിതത്തെ സാരമായി ബാധിച്ചേക്കാം. തുടർച്ചയായി പാനിക് അറ്റാക്ക് ഉണ്ടാകുന്നത് ഒരുതരം ഉത്കണ്ഠാ പ്രശ്നമാകാം. പെട്ടെന്നുള്ള ഉത്കണ്ഠയും ഭയവും, നെഞ്ചുവേദന, ശ്വാസതടസ്സം, വിയർക്കൽ, വിറയൽ, തലകറക്കം, ഓക്കാനം എന്നിവയാണ് പാനിക് അറ്റാക്കിന്‍റെ ലക്ഷണങ്ങൾ.

ഹാർട്ട് അറ്റാക്കിലും പാനിക് അറ്റാക്കിലും നെഞ്ച് വേദന അനുഭവപ്പെടുന്നു. ഒരാൾക്ക് ഹൃദയാഘാതം ഉണ്ടാകുമ്പോൾ കൈയിലെ വേദന, താടിയെല്ല്, കഴുത്ത് എന്നിങ്ങനെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും, എന്നാൽ പാനിക് അറ്റാക്കിൽ അനുഭവപ്പെടുന്ന വേദന നെഞ്ചിൽ മാത്രമാണ് അനുഭവപ്പെടുന്നത്.

സാധാരണ ശാരീരിക അധ്വാനത്തിന് ശേഷം ഹൃദയാഘാതം സംഭവിച്ചേക്കാം. വ്യായാമത്തിന് ശേഷം ഹൃദയാഘാതം ഉണ്ടാകാം. എന്നാൽ വ്യായാമത്തിന് ശേഷം ഒരിക്കലും പാനിക് അറ്റാക്ക് ഉണ്ടാകില്ല. പാനിക് അറ്റാക്കിന്‍റെ ലക്ഷണങ്ങൾ അൽപ്പനേരത്തേക്ക് തുടരുമെങ്കിലും പിന്നീട് അതിൽനിന്ന് മുക്തരാകാം. എന്നാൽ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ സമയം കഴിയുന്തോറും വഷളായേക്കാം. ജീവൻ രക്ഷിക്കാൻ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments