Tuesday, November 5, 2024

HomeHealth and Beautyകോവിഡ് 19 മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് 19 മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

spot_img
spot_img

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് 19 ബാധിതരാകുന്ന കുട്ടികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരില്‍ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി വരുന്നുളളൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആരോഗ്യവാന്മാരായ കുട്ടികള്‍ ആശുപത്രിവാസം ഇല്ലാതെ തന്നെ രോഗമുക്തി നേടുന്നുണ്ട്. കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികള്‍ ഒന്നുകില്‍ മറ്റുഅസുഖങ്ങള്‍ ഉളളവരോ, പ്രതിരോധ ശക്തി കുറഞ്ഞവരോ ആണെന്നും പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് 19 കുട്ടികളില്‍ ഗുരതരമാകുമെന്ന് തെളിയിക്കുന്ന ഡേറ്റകള്‍ ഇന്ത്യയിലോ ആഗോളതലത്തിലോ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് ബാധിതരാകുന്ന കുട്ടികള്‍ക്ക് മതിയായ ശ്രദ്ധയും ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments