Saturday, December 21, 2024

HomeHealth and Beautyമാസ്ക് ധരിക്കുന്ന കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

മാസ്ക് ധരിക്കുന്ന കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍: മാസ്ക് ധരിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ വിഷലിപ്തമായ കാര്‍ബന്‍ ഡയോക്‌സൈഡ് ശ്വസിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. ഹരാള്‍ഡ് വല്‍ച്ചിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണു മാസ്ക് ധരിക്കുന്നതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പരിധി .2 ശതമാനമാണ്. അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ മാസ്ക് ധരിക്കുമ്പോള്‍ അവര്‍ ശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 1.3 ശതമാനമാണ്.

മാസ്ക് ധരിക്കുന്ന ഏഴു വയസ്സിനു മുകളിലുള്ള കുട്ടികളാണു കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. ഇവരില്‍ 2.5 ശതമാനം, പന്ത്രണ്ടു ശതമാനത്തില്‍ കൂടുതല്‍ വിഷലിപ്തമായ വായു ശ്വസിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

പ്രകൃതിയില്‍ നിന്നും ഓക്‌സിജനാണ് നാം സ്വീകരിക്കുന്നത്. പുറത്തേക്ക് തള്ളികളയുന്നതു അശുദ്ധവായുവും. മാസ്ക് ധരിക്കുന്നതിലൂടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും, അതേ സമയം അശുദ്ധവായു പുറത്തേക്കു വിടുന്നത് മാസ്ക് തടയുകയും ചെയ്യുന്നു.

പന്ത്രണ്ടു മണിക്കൂര്‍ മാസ്ക് ധരിച്ചു ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ആരോഗ്യത്തിനു പോലും ഭീഷിണി നേരിടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments