Saturday, July 27, 2024

HomeHealth and Beautyഇന്ത്യയില്‍ വന്ധ്യത കൂടുന്നു, പുരുഷ ബീജം കുറയുന്നുതായി വിദഗ്ധര്‍

ഇന്ത്യയില്‍ വന്ധ്യത കൂടുന്നു, പുരുഷ ബീജം കുറയുന്നുതായി വിദഗ്ധര്‍

spot_img
spot_img

ഇന്ത്യയില്‍ 10- 15% പേര്‍ക്ക് വന്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ചികിത്സയെ കുറിച്ചുള്ള അജ്ഞതയും അവബോധമില്ലായ്മയുമാണു പലരെയും പിന്നാക്കം വലിക്കുന്നത്. ഐവിഎഫ് ചികിത്സയിലേക്കു കടക്കാന്‍ പിന്നെയും വൈകുന്നു.

വന്ധ്യതയെന്നത് ഒരു ആരോഗ്യ പ്രശ്‌നമാണെന്നും അതിനു ഫലപ്രദമായ ചികിത്സയുണ്ടെന്നും മനസ്സിലാക്കുകയാണു വേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

1970കളില്‍ ഒരു മില്ലി ശുക്ലത്തില്‍ 60- 80 ദശലക്ഷം പുരുഷ ബീജങ്ങള്‍ ഉണ്ടായിരുന്നു. അക്കാലത്ത് ലോകാരോഗ്യ സംഘടന പോലും ശരാശരി പുരുഷ ബീജത്തിന്റെ അളവായി കണക്കാക്കിയിരുന്നത് ഒരു മില്ലിയില്‍ 40 ദശലക്ഷമായിരുന്നു.

എന്നാല്‍, ഇന്ന് ബഹുഭൂരിപക്ഷം പുരുഷന്‍മാരിലും ബീജത്തിന്റെ അളവ് ഇത്രത്തോളം കണ്ടെത്താന്‍ കഴിയില്ല. ഒരു മില്ലി ശുക്ലത്തില്‍ 25 40 ദശലക്ഷമായി ബീജത്തിന്റെ അളവ് കുറഞ്ഞു. ലോകാരോഗ്യ സംഘടന പിന്നെയും കുറച്ചു ഒരു മില്ലിയില്‍ 15 ദശലക്ഷമുണ്ടെങ്കില്‍ സാധാരണ നിലയാണ്.

പുരുഷ ബീജത്തിന്റെ അളവും വന്ധ്യതയും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നു പറയാനാവില്ല. ബീജത്തിന്റെ അളവ് കുറയാന്‍ പല കാരണങ്ങളുണ്ടാകാം. ജനിതക കാരണങ്ങള്‍, ജീവിത രീതികള്‍, അന്തരീക്ഷ മലിനീകരണം, ഭക്ഷണം എന്നിവയെല്ലാം കാരണമാകാം.

എങ്കിലും ഇപ്പോഴത്തെ ജീവിത രീതികള്‍ വലിയ തോതില്‍ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ടെന്നതില്‍ സംശയമില്ല ഡോ. ഷിതിസ് മൂര്‍ഡിയ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments