കോവിഡ് വാക്‌സിനുകള്‍ മുസ്ലീം മതവിശ്വാസപ്രകാരം ഹലാല്‍ ആണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്‌സിനുകളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് കോവിഡ് വാക്‌സിനുകളില്‍ പന്നിയില്‍ നിന്നോ മറ്റോ ഉള്ള മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നില്ലെന്നും വാക്‌സിനുകള്‍ ഹലാല്‍ (അനുവദനീയം) ആണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
കോവിഡ് വാക്‌സിനുകള്‍ ശരിയത്ത് നിയമത്തിന് (Sharia Law) കീഴില്‍ വരുമെന്ന് സൗദി അറേബിയയിലെ ജിദ്ദയിലെ മെഡിക്കല്‍ ഫിക്ക് സിംപോസിയം (International Islamic Fiqh Academy) പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകമെങ്ങും നടക്കുന്ന കോവിഡ് വാക്‌സിനേഷന് വേഗത കൂട്ടാനാണ് ലോകാരോഗ്യസംഘടനയുടെ ഇത്തരമൊരു വിശദീകരണം.