Friday, October 4, 2024

HomeCinemaപൃഥ്വിരാജിന്റെ കുരുതി ഓടിടി റിലീസിന്, ആഗസ്റ്റ് 11ന് ചിത്രം പ്രദര്‍ശനത്തിനെത്തും

പൃഥ്വിരാജിന്റെ കുരുതി ഓടിടി റിലീസിന്, ആഗസ്റ്റ് 11ന് ചിത്രം പ്രദര്‍ശനത്തിനെത്തും

spot_img
spot_img

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതി ഓടിടി റിലീസിന്. ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മുരളി ഗോപി, മാമുക്കോയ, സാഗര്‍ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

മെയ് 13ന് തീയേറ്ററില്‍ റിലീസിന് ലക്ഷ്യമിട്ടിരുന്ന ചിത്രമായിരുന്നു കുരുതി. അനീഷ് പള്ളയല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.

റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. സംഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസംഗീതവും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments