ബാബു പി സൈമണ്‍.
ഡാളസ് : അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളില്‍ ഒന്നായ വാള്‍മാര്‍ട്ട് തങ്ങളുടെ തൊഴിലാളികളില്‍ കോളേജില്‍ പഠിക്കുന്നവര്‍ക്കുവേണ്ടി അധ്യയനവര്‍ഷത്തെ ഫീസുകള്‍ പൂര്‍ണമായും സൗജന്യമായി നല്‍കുന്ന ഉത്തരവ് പുറത്തിറക്കി.
പാര്‍ട്ട് ടൈം ജോലിക്കാര്‍, ഫുള്‍ടൈം ജോലിക്കാര്‍ എന്നി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ് . ഈ ഉത്തരവിലൂടെ കൂടുതല്‍ യുവതി യുവാക്കളെ ജോലിയിലേക്ക് ആകര്‍ഷിപ്പിക്കുക എന്നതാണ് വാള്‍മാര്‍ട്ടീന്റ് ഉദ്ദേശം.
കോളേജില്‍ പഠിക്കുന്നവരുടെ ഫീസിനും പുസ്തകങ്ങള്‍ വാങ്ങുന്നതിനുമായി 2018 ആരംഭിച്ച ഒരു ഡോളര്‍ ഒരുദിവസം എന്ന പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് വാള്‍മാര്‍ട്ടീന്റ് ലേണിങ് ആന്‍ഡ് ലീര്‍ഡര്‍ഷിപ് പ്രോഗ്രാം വൈസ് പ്രസിഡണ്ട് ലോറിയാന്‍ സ്റ്റാന്‍സ്കി അറിയിച്ചു.
വാള്‍മാര്‍ട്ടിലെ 28,000 വരുന്ന ജോലിക്കാര്‍ 2018 ആരംഭിച്ച പ്രോഗ്രാമില്‍ പങ്കാളികളായിരുന്നു എന്ന് വൈസ് പ്രസിഡന്‍റ് ഓര്‍പ്പിച്ചു. അമേരിക്കയിലുള്ള പത്തോളം കോളേജുകളാണ് ഈ പ്രോഗ്രാമില്‍ വാള്‍മാര്‍ട്ടും ആയി സഹകരിക്കുന്നത് എന്ന് ഉത്തരവില്‍ പറയുന്നു.
ഫുള്‍ ടൈം ആയി പഠിക്കുകയും പാര്‍ട്ടൈം ആയി വാള്‍മാര്‍ട്ടില്‍ ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി മലയാളികള്‍ക്ക് ഈ പ്രോഗ്രാം ഉപകാരപ്രദമാകുമെന്ന് വാള്‍മാര്‍ട്ടില്‍ ഇലക്ട്രോണിക് ഡിപ്പാര്‍ട്ട്‌മെന്‍റ് അസിസ്റ്റന്‍റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ജോഷി ഷാജി അഭിപ്രായപ്പെട്ടു.
