Wednesday, October 16, 2024

HomeAmericaസംഗീത സായാഹ്നവുമായി ഹൃദയമുരളി

സംഗീത സായാഹ്നവുമായി ഹൃദയമുരളി

spot_img
spot_img

ലോസ് ആഞ്ചെലെസ്: സംഗീത പ്രേമികള്‍ക്കൊരു സന്തോഷവര്‍ത്തയുമായി ലോസ് ആഞ്ചലസിലെ ഹൃദയമുരളി ഗ്രൂപ്പ് വീണ്ടുമെത്തുന്നു. പസഫിക് സമയം ഓഗസ്റ്റ് 7 ശനിയാഴ്ച വൈകിട്ട് 6:30 മുതലാണ് (ഇന്ത്യന്‍ സമയം ഓഗസ്റ്റ് എട്ടിനു രാവിലെ 7 മണി) പിന്നണിഗായകന്‍ സുധീപിന്‍റെയും ഗായിക ചിത്ര ആരുണിന്‌ടെയും ഗാനങ്ങളുമായി മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഫേസ് ബുക്ക് ലൈവ് പ്രോഗ്രാം. വാദ്യോപകരങ്ങളുമായി ഫ്രാന്‍സിസ് സേവ്യര്‍ മധു പോള്‍ യെച്ചുഎന്നിവരും ചേരുന്നു

പോയവര്‍ഷം സുധീപിന്റെയും സംഗീത ശ്രീകാന്തിന്‌ടെയും രണ്ടു പരിപാടികളും, ഈ വര്‍ഷമാദ്യം പിന്നണി ഗായകന്‍ അനൂപ് ശങ്കറിന്റെയും ഗായിക മൃദുല വാര്യരുടെയും സംഗീത പരിപാടികളും വിജയകരമായി അവതരിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ഹൃദയമുരളി നാലാമതൊരു പരിപാടിയുമായി ശ്രോതാക്കളിലെത്തുന്നത്.

മുന്‍ പരിപാടികളില്‍നിന്നു വിഭിന്നമായി, കോവിഡ് മഹാമാരിലൂലം ദീഘകാലം അവസങ്ങള്‍ നഷ്ട്ടപെട്ട് കഷ്ടതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് സഹായഹസ്തമെത്തിക്കുക എന്ന ഒരു ഉദ്ദേശത്തോടെയാണ് ഇത്തവണത്തെ പരിപാടിയെന്ന് ഹൃദയമുരളിയുടെ സംഘാടകനായ സുജിത് അരവിന്ദ് പറഞ്ഞു.

ഫേസ് ബുക്ക് പ്രോഗ്രാം വഴിലഭിക്കുന്ന തുകമുഴുവനും സുധീപിന്റേയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെതന്നെ ഇത്തരം കലാകാരന്മാരിലേക്കെത്തിക്കാനാണ് ഹൃദയമുരളി ഉദ്ദേശിക്കുന്നത്. HMLACharity@gmail.com ലേക്ക് Zelle, PayPal തുടങ്ങിയവയിലൂടെ സംഗീതപ്രേമികള്‍ക്കു സംഭാവനകള്‍ നല്‍കാവുന്നതാണ്.

കോവിഡ് കാലത്തെ വിരസതയകറ്റാനും, കേരളത്തിലെ കലാകാരന്മാര്‍ക് ആത്മവിശ്വാസം പകരാനുമായി കാലിഫോര്‍ണിയയിലെ ഒരുകൂട്ടം സംഗീതപ്രേമികള്‍ ചേര്‍ന്നു രൂപംകൊടുത്ത ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ‘ഹൃദയമുരളി’

ഡോ സിന്ധുവും ശ്രീലക്ഷ്മിയും പരിപാടികള്‍ നിയന്ത്രിക്കും.””HRUDAYA MURALI – LA” എന്ന ഫേസ്ബുക് ഗ്രൂപ്പ് വഴി മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസ്വദിയ്ക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സുജിത് അരവിന്ദ് 714 878 7117

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments