കോവിഡ് വാക്‌സീന്‍ ഇറങ്ങിയതിനു പിന്നാലെ നിരവധി വ്യാജസന്ദേശങ്ങളും സമൂഹമാധ്യമങ്ങള്‍വഴി പ്രചരിക്കുകയുണ്ടായി. ഇതില്‍ പലതും വിശ്വസിപ്പിക്കാനെന്നവണ്ണം ഡോക്ടര്‍മാരുെയും വിദഗ്ധരുടെയും പേരും മേല്‍വിലാസവുമൊക്കെ ഉപയോഗിച്ചുമായിരുന്നു. ഇക്കൂട്ടത്തില്‍ പുതുതായി പ്രത്യക്ഷപ്പെട്ട ഒന്നാണ് ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്നു പരിചയപ്പെടുത്തിവന്ന ഒരു ശബ്ദ സന്ദേശം.
ഇത് ഇതിനോടകം പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകണം. കുറെയധികം പേര് ഷെയര്‍ ചെയ്തു കണ്ടതിനാല്‍ ഈ കാര്യത്തില്‍ ഒരു വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു.
ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തികയോ ഉദ്യോഗസ്ഥനോ ഇല്ല. ചിക്കന്‍ / കാറ്ററിങ് ഭക്ഷണം കഴിക്കുന്നതും കോവിഡ് വാക്സീനും തമ്മില്‍ യാതൊരു ബന്ധവുമില്ല.
വാക്സീന്‍ എടുക്കുന്നതിന് ഒരാഴ്ച മുന്‍പും രണ്ടാഴ്ച പിന്‍പും ഇവ കഴിക്കരുത് എന്ന് പറയുന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല.
പ്രസ്തുത വ്യാജ വാര്‍ത്തയ്ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ആരോഗ്യവകുപ്പ് നിയമ നടപടി സ്വീകരിച്ചു വരികയാണ്. സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.
നിര്‍ദോഷം എന്നു കരുതി ഷെയര്‍ ചെയ്യപ്പെടുമ്പോള്‍, കുറച്ചു പേരെങ്കിലും ഇതു വിശ്വസിക്കുകയും, വാക്സീന്‍ എടുക്കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു. ഇത്തരം കുപ്രചരണങ്ങള്‍ ഇറച്ചിക്കോഴി വ്യവസായത്തെയും കാറ്ററിങ് സര്‍വിസുകളെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്.