Tuesday, March 19, 2024

HomeAmericaഫോര്‍ട്ട് ബെന്റ് കൗണ്ടി ആസ്ഥാനത്ത് ഓണാഘോഷം: ചരിത്ര സംഭവമെന്ന് ജഡ്ജ് കെ.പി.ജോര്‍ജ്

ഫോര്‍ട്ട് ബെന്റ് കൗണ്ടി ആസ്ഥാനത്ത് ഓണാഘോഷം: ചരിത്ര സംഭവമെന്ന് ജഡ്ജ് കെ.പി.ജോര്‍ജ്

spot_img
spot_img

ഹൂസ്റ്റണ്‍: ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നും പത്തു ലക്ഷത്തോളം ജനസംഖ്യയുമുള്ള ഫോര്‍ട്ട് ബന്റ് കൗണ്ടിയുടെ ചരിത്രത്തില്‍ ആദ്യമായി കൗണ്ടിയുടെ ആസ്ഥാനത്ത് ഓണമാഘോഷിച്ച് കൗണ്ടിയുടെ അമരക്കാരനും മലയാളിയും ടെക്‌സസിലെ കൗണ്ടി ജഡ്ജ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യന്‍ അമേരിക്കകാരനുമായ കെ.പി. ജോര്‍ജ് ശ്രദ്ധേയനായി.

കള്ളവും ചതിയുമില്ലാത്ത എള്ളോളം പൊളിവചനവുമില്ലാത്ത ഒരു രാജ്യവും “മാവേലി തമ്പുരാനെയും’ ഓണം എന്ന ആഘോഷത്തില്‍ കൂടി മലയാളികള്‍ സ്മരിക്കുമ്പോള്‍ തദ്ദേശിയരായ കൗണ്ടി ഒഫീഷ്യല്‍സിനു കേരളത്തെയും കേരളത്തിന്റെ സംസ്കാരത്തെയും പരിചയപ്പെടുത്തി കൊടുക്കുവാന്‍ ഈ ആഘോഷത്തില്‍ കൂടെ സാധിച്ചുവെന്നും ജോര്‍ജ് പറഞ്ഞു.

ഓഗസ്റ്റ് 24 നു കമ്മീഷനര്‍സ് കോര്‍ട്ട് ഓഫീസില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ കൗണ്ടിയിലെ പ്രമുഖരോടൊപ്പം മലയാളി പ്രമുഖരും പങ്കെടുത്തു

ജഡ്ജ് കെ.പി.ജോര്‍ജ്, കോണ്‍സല്‍ അശോക് കുമാര്‍, ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡണ്ട് പൊന്നു പിള്ള എന്നിവര്‍ ചേര്‍ന്ന് നില്‍വിളക്കു കൊളുത്തി.

പൊന്നുപിള്ളയുടെ നേതൃത്വത്തില്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഭാരവാഹികള്‍ മനോഹരമായ ഒരു പൂക്കളവും ഒരുക്കി.

ജഡ്ജ് ജോര്‍ജും പൊന്നു പിള്ളയും “ഓണം’ എന്ന ആഘോഷത്തിന്റെ പ്രത്യേകതയും മഹത്തായ ആശയവും കേറളത്തിന്റെ സംസക്കാരവും സവിശേഷതകളും സദസ്സിനു വിവരിച്ചു നല്‍കി.

ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ട്ടണ്‍, കൗണ്ടി അറ്റോര്‍ണി ബ്രിജെറ്റ് സ്മിത്ത് ലോസണ്‍, ഡിസ്ട്രിക്ട് കൗണ്ടി ക്ലാര്‍ക്ക് ബെവര്‍ലി വാക്കര്‍, ടാക്‌സ് അസ്സെസര്‍ കളക്ടര്‍ കാര്‍മെന്‍ ടര്‍ണര്‍, ഇന്ത്യന്‍ കോണ്‍സല്‍ അശോക് കുമാര്‍, ജിമ്മി കുന്നശ്ശേരി, തോമസ് ചെറുകര എന്നിവരോടൊപ്പം കൗണ്ടി ഉദ്യോഗസ്ഥരും പങ്കെടുത്ത് ഓണാശംസകള്‍ നേര്‍ന്നു.

കൗണ്ടി ഉദ്യോഗസ്ഥരോടൊപ്പം മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധികരിച്ചു ബാബു തെക്കേക്കര ആഘോഷ പരിപാടികള്‍ ഏകോപിപ്പിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments