അഹമ്മദാബാദ്: അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ അറവുശാലകള്‍ക്ക് കുറച്ച് ദിവസത്തേക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത ഹര്‍ജിയില്‍ പ്രതികരണവുമായി ഗുജറാത്ത് ഹൈക്കോടതി.
ഒന്നോ രണ്ടോ ദിവസം നിങ്ങള്‍ക്ക് മാംസം കഴിക്കാതിരിരിക്കാം, സ്വയം നിയന്ത്രിക്കൂ എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ഓഗസ്റ്റ് 24 മുതല്‍ 31 വരെയും സെപ്തംബര്‍ നാല് മുതല്‍ ഒന്‍പത് വരെയും അറവുശാല തുറക്കരുതെന്നായിരുന്നു അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് കുല്‍ ഹിന്ദ് ജാമിയത്ത് -അല്‍-ഖുറേഷ്-ആക്ഷന്‍ കമ്മിറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ജൈനമത വിശ്വാസികളുടെ ആഘോഷങ്ങള്‍ കൂടി മുന്നില്‍ കണ്ടായിരുന്നു കുറച്ച് ദിവസത്തേക്ക് അറവുശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില കാരണങ്ങള്‍ കൊണ്ട് പ്രദേശത്ത് അറവുശാലയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഒന്നുരണ്ട് ദിവസം മാസം കഴിക്കാതിരിക്കാന്‍ സ്വയം നിയന്ത്രിക്കാനാവും എന്ന് ജസ്റ്റിസ് സന്ദീപ് ഭട്ട് നിരീക്ഷിച്ചു. കേസ് സെപ്തംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചു.