Tuesday, March 11, 2025

HomeHealth and Beautyതാപനില കൂടിയാല്‍ മരുന്നും വിഷം: ഗുളികകളില്‍ മരണം പതിയിരിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍

താപനില കൂടിയാല്‍ മരുന്നും വിഷം: ഗുളികകളില്‍ മരണം പതിയിരിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍

spot_img
spot_img

മരുന്നുകള്‍ കൃത്യമായ താപനിലയില്‍ സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍. ഉയര്‍ന്ന ചൂടില്‍ സൂക്ഷിക്കുന്നത് മരുന്നുകളുടെ കാലാവധിയെയും നിലവാരത്തെയും ബാധിക്കും. ഇവയുടെ ഉപയോഗം മരണകാരണമാകാം.

താപനിലയില്‍ വ്യത്യാസം വന്നാല്‍ വീര്യം കുറയുകയും വിഷമായി മാറുകയും ചെയ്യുമെന്ന് പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്റെ (പിഎച്ച്സിസി) വെസ്റ്റ് ബേ ഹെല്‍ത്ത് സെന്റര്‍ ഫാര്‍മസി സൂപ്പര്‍വൈസര്‍ ഡോ.അഹമ്മദ് മുഹമ്മദ് അലി യൂസുഫ് വ്യക്തമാക്കി. ഓരോ മരുന്നുകളുടെയും പാക്കറ്റുകളില്‍ അവ സൂക്ഷിക്കേണ്ട താപനില കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മരുന്നുകളും 25 ഡിഗ്രിയില്‍ കൂടാതെ സൂക്ഷിക്കണം.ചിലതിന് 30 ഡിഗ്രിയില്‍ കൂടാന്‍ പാടില്ല.

ഉയര്‍ന്ന താപനിലയിലും അന്തരീക്ഷ ഈര്‍പ്പത്തിലും സൂക്ഷിക്കുന്ന മരുന്നുകളില്‍ മാറ്റംവരും. കാലാവധി തീയതിക്ക് മുന്‍പേ അവയുടെ ഫലപ്രാപ്തി കുറയും. ക്യാംപ്സൂളുകള്‍, പൗഡറുകള്‍, ക്രീമുകള്‍, ഓയ്ന്‍മെന്റുകള്‍, ടാബ്ലറ്റുകള്‍, ഇന്‍ജെക്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മരുന്ന് ഉല്‍പന്നങ്ങള്‍ ശരിയായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ചീത്തയാകും. ബാത്ത്റൂമിലെ ഫസ്റ്റ്എയ്ഡ് ബോക്സില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. സൂര്യപ്രകാശവും ചൂടും ഏല്‍ക്കാതെ, കുട്ടികളുടെ കയ്യെത്താത്ത സ്ഥലത്ത് സൂക്ഷിക്കണം.

ഗുളികയില്‍ പൊട്ടല്‍, നിറം മാറ്റം, മണത്തില്‍ വ്യത്യാസം, കൂടുതല്‍ മൃദുവാകുകയോ കട്ടി കൂടുകയോ ചെയ്യുക, മരുന്നിന്റെ ലിക്വിഡിറ്റിയിലോ വിസ്‌കോസിറ്റിയിലോ സാധാരണയേക്കാള്‍ മാറ്റം എന്നിവ കണ്ടാല്‍ അവ ഉപയോഗയോഗ്യമല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments