ലണ്ടന്‍: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ ബ്രിട്ടനില്‍ 30 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.
30നും 39 വയസ്സിനുമിടെ 75 ലക്ഷം ആളുകളാണ് യു.കെയിലുള്ളത്. ഇതില്‍ 35 ലക്ഷത്തിനാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇംഗ്ലണ്ടിലാണ് ബൂസ്റ്റര്‍ ഡോസിന് തുടക്കം കുറിക്കുക.
യു.കെയില്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. ഈ വര്‍ഷാവസാനത്തോടെ യു.കെയില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നു.