Thursday, November 21, 2024

HomeHealth & Fitnessഅരവണയിലെ ഏലയ്‌ക്കയില്‍ കീടനാശിനി; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്

അരവണയിലെ ഏലയ്‌ക്കയില്‍ കീടനാശിനി; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

കൊച്ചി: ശബരിമലയിലെ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്‌ക്ക ഭക്ഷ്യയോഗ്യമല്ല എന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോര്‍ട്ട്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്‌ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന 14ഓളം കീടനാശികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും എഫ്‌എസ്‌എസ്‌എഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി സ്പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിക്കും. കോടതി നിര്‍ദ്ദേശിച്ച പ്രകാരമായിരുന്നു എഫ്‌എസ്‌എസ്‌എഐ പരിശോധന നടത്തിയത്.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്‌ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments