Monday, June 2, 2025

HomeHealth & Fitnessരക്ത സാമ്ബിളുകളില്‍ നിന്ന് കാന്‍സര്‍ കോശങ്ങളെ കണ്ടെത്താം; പുതിയ ഉപകരണം വികസിപ്പിച്ച്‌ ഗവേഷകര്‍

രക്ത സാമ്ബിളുകളില്‍ നിന്ന് കാന്‍സര്‍ കോശങ്ങളെ കണ്ടെത്താം; പുതിയ ഉപകരണം വികസിപ്പിച്ച്‌ ഗവേഷകര്‍

spot_img
spot_img

സിഡ്‌നി: രക്ത സാമ്ബിളുകളില്‍ നിന്ന് കാന്‍സര്‍ കോശങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനും ഇന്‍വേസിവ് ബയോപ്സി ശസ്ത്രക്രിയകളുടെ ആവശ്യകത ഇല്ലാതാക്കാനും കഴിയുന്ന പുതിയ ഉപകരണം വികസിപ്പിച്ച്‌ ഗവേഷകര്‍.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന് ചികിത്സാ പ്രക്രിയ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കാനും കഴിയും. ഉപകരണത്തെ കുറിച്ച്‌ അടുത്തിടെ ബയോസെന്‍സേഴ്‌സ് ആന്‍ഡ് ബയോഇലക്‌ട്രോണിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ (NIH) കണക്കനുസരിച്ച്‌ 2022-ല്‍ ഇന്ത്യയില്‍ കാന്‍സര്‍ ബാധിച്ചവരുടെ എണ്ണം 14,61,427 ആണ്. രാജ്യത്തെ ഒമ്ബതില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. നിലവില്‍ ലബോറട്ടറി ടെസ്റ്റുകള്‍, ഇമേജിംഗ് ടെസ്റ്റുകള്‍, ബയോപ്സി എന്നിങ്ങനെ മൂന്ന് തരത്തിലാണ് കാന്‍സര്‍ രോഗനിര്‍ണയം നടത്തുന്നത്. ഒരു വ്യക്തിക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് സംശയിക്കുമ്ബോള്‍, കൃത്യമായ രോഗനിര്‍ണയത്തിനായി അവര്‍ക്ക് പലപ്പോഴും ശസ്ത്രക്രിയ ആവശ്യമാണ്.

അര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള ലബോറട്ടറി പരിശോധനകള്‍ക്ക് ശരീരത്തിലെ ചില വസ്തുക്കളുടെ അളവ് കണ്ടെത്താന്‍ കഴിയും, ഇത് കാന്‍സറിന്റെ ലക്ഷണമാകാം. എന്നിരുന്നാലും, അസാധാരണമായ പരിശോധനാ ഫലങ്ങള്‍ കാന്‍സറിനെ സൂചിപ്പിക്കണമെന്നില്ല. കൂടാതെ, ഒരു വ്യക്തിക്ക് കാന്‍സര്‍ ഉണ്ടെങ്കിലും സാധാരണ പരിശോധനാ ഫലങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, കൃത്യമായ രോഗനിര്‍ണയം ഉറപ്പാക്കാന്‍ ബയോപ്സി, ഇമേജിംഗ് ടെസ്റ്റുകള്‍ എന്നിവയും നടത്തുന്നു.

അതേസമയം ബയോപ്‌സി രോഗികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാക്കുകയും ശസ്ത്രക്രിയ മൂലം സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രബന്ധത്തിലെ രചയിതാക്കളില്‍ ഒരാളായ പ്രൊഫസര്‍ മജിദ് വാര്‍ക്കിയാനി പറഞ്ഞു.

ശസ്ത്രക്രിയകള്‍ ചിലവേറിയ നടപടിക്രമങ്ങളാണ്. ഈ സാഹചര്യത്തില്‍ ‘സ്റ്റാറ്റിക് ഡ്രോപ്ലെറ്റ് മൈക്രോഫ്ലൂയിഡിക്’ എന്ന് വിളിക്കപ്പെടുന്ന പുതിയ ഉപകരണത്തിന്, പ്രാഥമിക ട്യൂമറില്‍ നിന്ന് വേര്‍പെടുത്തി രക്തപ്രവാഹത്തില്‍ പ്രവേശിച്ച ട്യൂമര്‍ കോശങ്ങളെ വേഗത്തില്‍ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments