ബംഗളൂരു: അന്താരാഷ്‌ട്ര ഉറക്ക ദിനത്തില്‍ (മാര്‍ച്ച് 17) ജീവനക്കാര്‍ക്ക് സമ്ബൂര്‍ണ അവധി പ്രഖ്യാപിച്ച് ബാംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്ബനി.
ജീവനക്കാര്‍ക്കിടയില്‍ വെല്‍നസ് പ്രാക്ടീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അവധി നല്‍കിയിരിക്കുന്നത്. D2C ഹോം ആന്‍ഡ് സ്ലീപ്പ് സൊല്യൂഷന്‍സ് കമ്ബനിയായ -Wakefit Solutions ആണ് തങ്ങളുടെ ജീവനക്കാര്‍ക്ക് ഉറങ്ങാനായി അവധി നല്‍കിയത്.
‘ആഘോഷിക്കൂ’ എന്ന അടിക്കുറിപ്പോടെ, എല്ലാ ജീവനക്കാര്‍ക്കും കമ്ബനി മെയില്‍ അയച്ചിട്ടുണ്ട്. ലോക ഉറക്ക ദിനത്തില്‍, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാര്‍ക്കും 2023 മാര്‍ച്ച് 17ന് ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. ഒരു നീണ്ട വാരാന്ത്യത്തോടെ, വളരെ ആവശ്യമായ വിശ്രമം നേടാനുള്ള മികച്ച അവസരമാണിത്. മെയിലില്‍ പറയുന്നു. “സര്‍പ്രൈസ് ഹോളിഡേ: അനൗണ്‍സിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്” എന്നായിരുന്നു ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ തലക്കെട്ട്.