ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്.
സജീവ കേസുകളുടെ എണ്ണം ഇതോടെ 7,026 ആയി ഉയര്‍ന്നു. ഛത്തീസ്‌ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,813 ആയി ഉയര്‍ന്നു. പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,831 പേരെയാണ് കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 220.65 കോടി ഡോസാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്. 4,41,60,279 പേര്‍ രോഗ മുക്തരായി.
സംസ്ഥാനത്ത് ഇന്നലെ 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആര്‍ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. അതേസമയം,നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു