Friday, November 22, 2024

HomeHealth & Fitnessകോവിഡിനേക്കാള്‍ മാരക മഹാമാരിയെ നേരിടാന്‍ തയാറായിരിക്കുക: ഡബ്ല്യുഎച്ച്ഒ

കോവിഡിനേക്കാള്‍ മാരക മഹാമാരിയെ നേരിടാന്‍ തയാറായിരിക്കുക: ഡബ്ല്യുഎച്ച്ഒ

spot_img
spot_img

ജനീവ: കോവിഡ്-19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന് ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഡാനം പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു പുറമേ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാനുള്ള സാധ്യതയുമുണ്ട്.

76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ടെഡ്രോസ് അഡാനം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments