Sunday, June 16, 2024

HomeHealth & Fitnessലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിയുടെ വയറ്റിൽ ദ്വാരം

ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിയുടെ വയറ്റിൽ ദ്വാരം

spot_img
spot_img

പലതരം ഭക്ഷ്യവസ്തുക്കൾ ചുരുങ്ങിയ സമയം കൊണ്ട് ഇൻറർനെറ്റിൽ വൈറലാകാറുണ്ട്. പലരും അത് പരീക്ഷിക്കാൻ കാത്തിരിക്കുകയാണ്. ഉപഭോക്താക്കൾക്കിടയിൽ വേഗം പ്രചാരത്തിലാകുന്ന ചില ജനപ്രിയവിഭവങ്ങൾ പക്ഷെ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ബംഗളൂരു സ്വദേശിയായ ഒരു പെൺകുട്ടിക്കു ഈയിടെ സമാനമായ ഒരു അനുഭവം ഉണ്ടായി. ഒരു വിവാഹസൽക്കാരത്തിൽ പങ്കെടുത്തപ്പോൾ, ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പെൺകുട്ടിക്കു പെർഫോറേഷൻ പെരിറ്റോണിറ്റിസ് (ആമാശയത്തിൽ ഉണ്ടാകുന്ന ദ്വാരം) എന്ന അവസ്ഥയാണുണ്ടായത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ അവസാനമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത 12 വയസ്സുള്ള പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. “വായിലിടുമ്പോൾ പുക വരുന്ന പാൻ ഒന്ന് പരീക്ഷിക്കാൻ താല്പര്യം തോന്നി, മറ്റു പലരും അത് ഉപയോഗിക്കുന്നുണ്ടായിരുന്നു”, പെൺകുട്ടി പറഞ്ഞു. “എന്നാൽ മറ്റാർക്കും അസ്വസ്ഥതയോ ശാരീരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായില്ല, പക്ഷേ ഞാൻ അനുഭവിച്ച ശരീരാസ്വാസ്ഥ്യം വളരെ ഭയാനകമായിരുന്നു”.

കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ ശസ്ത്രക്രിയ വേണമെന്ന് എച്ച്എസ്ആർ ലേഔട്ടിലെ നാരായണ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പെൺകുട്ടിക്കു ഇൻട്രാ-ഒപി ഒജിഡി സ്കോപ്പി, സ്ലീവ് ഗ്യാസ്ട്രെക്ടമി എന്നിവയുടെ സഹായത്തോടെ ലാപ്രോട്ടമി നടത്തി. “ചെറുകുടലിൻ്റെ ഭാഗമായ അന്നനാളം, ആമാശയം, ഡ്യുവോഡെനം എന്നിവ പരിശോധിക്കാൻ ശസ്ത്രക്രിയയ്ക്കിടെ ക്യാമറയും ലൈറ്റും ഉൾക്കൊള്ളുന്ന ഫ്ലെക്സിബിൾ ട്യൂബ് ആയ എൻഡോസ്കോപ്പ് ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് ഇൻട്രാ-ഒപി ഒജിഡി സ്കോപ്പി”, ഓപ്പറേറ്റിംഗ് സർജൻ ഡോ വിജയ് എച്ച്എസ് വിശദീകരിച്ചു.

പെൺകുട്ടിയുടെ 4×5 സെന്റീമീറ്ററോളം വരുന്ന വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നുവെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആറ് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു. “ഭക്ഷണവസ്തുക്കൾക്കിടയിൽ ലിക്വിഡ് നൈട്രജന്റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ആളുകൾ ജാഗ്രത പാലിക്കുകയും, ആരോഗ്യത്തിനു മുൻഗണന നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജാഗ്രതയും, ജനങ്ങൾക്കിടയിൽ ഇതേക്കുറിച്ച് അവബോധവും ഉണ്ടാകേണ്ടതുണ്ട്. ഗുർഗോണിൽ ദ്രാവക നൈട്രജൻ ചേർത്ത കോക്ടെയ്ൽ കഴിച്ച വ്യക്തിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് , 2017 ലെ ഒരു കേസ് ഉദ്ധരിച്ചുകൊണ്ട് ഡോ വിജയ് എച്ച്എസ് കൂട്ടിച്ചേർത്തു.

20 ഡിഗ്രി സെൽഷ്യസിൽ 1:694 എന്ന ദ്രാവക-വാതക അനുപാതമുള്ള ലിക്വിഡ് നൈട്രജൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാരായണ ആശുപത്രി തങ്ങളുടെ ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു. ഈ രാസവസ്തു ചർമ്മത്തിന് കേടുപാടുകൾ വരുത്തുകയും പാചകക്കാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇതടങ്ങിയ പുക ശ്വസിക്കുന്നത് ശ്വാസതടസത്തിനു കാരണമാകും, കൂടാതെ ദ്രാവക നൈട്രജന്റെ അപകടകരമായ സ്വഭാവം കാരണം കോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments