ന്യൂയോര്‍ക്ക്: പത്തു വര്‍ഷത്തിനുശേഷം അമേരിക്കയില്‍ വീണ്ടും പോളിയോ രോഗം കണ്ടെത്തി. ന്യൂയോര്‍ക്ക് സ്വദേശിയായ പോളിയോ വാക്സിനേഷന് എടുക്കാത്ത ഒരു യുവാവിനാണ് പോളിയോ സ്ഥിരീകരിച്ചത്.
ജനങ്ങള്‍ പേടിക്കേണ്ട കാര്യമില്ല, പോളിയോ പകര്‍ച്ചവ്യാധിയല്ല. എന്നാല്‍ യുവാവില്‍ അണുബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്തും. കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധയുണ്ടായോ എന്നും കണ്ടെത്തുമെന്നും ആരോഗ്യ ഉദ്യോഗസ്ഥന് പറഞ്ഞു