ന്യൂഡല്‍ഹി: പരിശോധനാവേളയില്‍ അക്രമാസക്തരാകുന്ന രോഗികളെയും അവരുടെ ബന്ധുക്കളെയും ചികിത്സിക്കാതിരിക്കാൻ ഡോക്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി ദേശീയ മെഡിക്കല്‍ കമീഷൻ.
ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഡോക്ര്‍മാരുടെ ഔദ്യോഗിക പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തി മെഡിക്കല്‍ കമീഷൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കോഡ് ഓഫ് മെഡിക്കല്‍ എത്തിക്‌സ് 2002 ഭേദഗതി വരുത്തിയാണ് ഇക്കാര്യങ്ങള്‍ കമ്മീഷൻ കൂട്ടിച്ചേര്‍ത്തത്. ഇതിലൂടെ, അക്രമാസക്തരായ രോഗികള്‍ക്ക് ചികിത്സ നിരസിക്കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് കിട്ടും.