Sunday, September 8, 2024

HomeHealth & Fitnessപുകയില വില്‍ക്കുന്നത് നിരോധിച്ച് നിയമം പാസാക്കി ന്യൂസിലാന്‍ഡ്

പുകയില വില്‍ക്കുന്നത് നിരോധിച്ച് നിയമം പാസാക്കി ന്യൂസിലാന്‍ഡ്

spot_img
spot_img

വെല്ലിംഗ്ടണ്‍: 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് പുകയില വില്ക്കുന്നത് കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി ന്യൂസിലാന്‍ഡ്.

2023ഓടെ നിയമം പ്രാബല്യത്തില്‍ വരും. 2025 ആകുമ്ബോഴേക്ക് രാജ്യത്തെ പുകവലി വിമുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണിത്. ഇതോടെ അടുത്ത തലമുറയ്ക്ക് പുകവലി നിരോധിച്ചുകൊണ്ട് നിയമം പാസാക്കുന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്.

രാജ്യത്തുടനീളം സിഗരറ്റ് വില്‍ക്കാന്‍ നിയമപരമായി അനുമതിയുള്ള സ്റ്റോറുകളുടെ എണ്ണം 6,000 ല്‍ നിന്ന് 600 ആയി കുറയ്ക്കുകയും ചെയ്യും. ഉപയോഗിച്ച പുകയില ഉത്പന്നങ്ങളുടെ നിക്കോട്ടിന്‍ ഉള്ളടക്കം കുറയ്ക്കുക, പുകയില വില്ക്കുന്ന ചില്ലറ വ്യാപാരികളുടെ എണ്ണം കുറയ്ക്കുക, 2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച ആര്‍ക്കും പുകയില വില്ക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നീ മൂന്ന് പ്രധാന മാറ്റങ്ങളാണ് പുകവലി രഹിത പരിസ്ഥിതിയും നിയന്ത്രിത ഉത്പ്പന്നങ്ങളും എന്ന ഭേദഗതി ബില്ലില്‍ ഉള്ളത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments