ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിക്കുന്ന മാര്‍ച്ച് 20ന് പുറത്തുവന്ന വേള്‍ഡ് ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യ 126ാം സ്ഥാനത്താണ്.
പല നോര്‍ഡിക് രാജ്യങ്ങളും പട്ടികയില്‍ മുന്‍നിരയിലാണ്.
നോര്‍ഡിക് രാജ്യമായ ഫിന്‍ലന്‍ഡാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്താണെങ്കില്‍ ഐസ്‌ലന്‍ഡ് മൂന്നാം സ്ഥാനത്താണ്. യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്ക് ആണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
150ലധികം രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകള്‍, പോസിറ്റീവ് വികാരങ്ങള്‍, നെഗറ്റീവ് വികാരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സന്തോഷ രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നത്.
“നോര്‍ഡിക് രാജ്യങ്ങള്‍ പല രീതിയില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. അവിടങ്ങളില്‍ കോവിഡ് മരണനിരക്ക് 2020ലും 2021- 27നും ഇടയില്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ മൂന്നിലൊന്ന് മാത്രമേ ഉയര്‍ന്നിട്ടുള്ളൂ”- എന്ന് റിപ്പോര്‍ട്ട് തയാറാക്കിയവരില്‍ ഒരാള്‍ പറയുന്നു.