Saturday, July 27, 2024

HomeLifestyleTravelകണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ബീച്ചിൽ ; ഉദ്ഘാടനം നാളെ

കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ബീച്ചിൽ ; ഉദ്ഘാടനം നാളെ

spot_img
spot_img

കണ്ണൂര്‍: ജില്ലയിലെ ആദ്യത്തെ ഫ്ളോടിംഗ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ ഉദ്ഘാടത്തിനായി ഒരുങ്ങി.
ഫ്‌ളോടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം ജനുവരി 29ന് വൈകുന്നേരം അഞ്ചുമണിക്ക് പൊതുമരാമത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയാവും. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴില്‍ ഫ്ളോടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ തുടക്കം കുറിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments