ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സമൃതി ഇറാനി നോവല്‍ പുറത്തിറക്കുന്നു. . ‘ലാല്‍സലാം’ എന്ന പേരിലുള്ള നോവല്‍ വൈകാതെ പുറത്തിറക്കും.
2010ല്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ സംഭവമാണ് നോവലിന്റെ പ്രമേയം. രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാകും ഈ നോവല്‍. നവംബര്‍ 29ന് പുസ്തകം വിപണിയിലെത്തും.
ഈ കഥ കുറെകാലമായി തന്റെ മനസിലുണ്ടെന്നും, അതാണ് കടലാസിലേലേക്ക് പകര്‍ത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയിലെ ആരും പരാമര്‍ശിക്കാത്ത വിഭാഗത്തെ കുറിച്ചാണ് നോവല്‍. വായനക്കാര്‍ക്ക് ഈ കഥ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി സമൃതി ഇറാനി പ്രതികരിച്ചു.
വിക്രം പ്രതാപ് സിംഗ് എന്ന യുവ ഓഫീസറുടെ കഥയാണ് ‘ലാല്‍സാലം’. അഴിമതിയുടേയും രാഷ്ട്രിയത്തിന്റെയും പേരില്‍ അയാള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂടെയാണ് നോവലിന്റെ സഞ്ചാരം.
പ്രതിബന്ധങ്ങള്‍ക്കിടെ ധൈര്യത്തോടെയും ആത്മാര്‍ത്ഥയോടെയും പോരാടുന്ന സ്ത്രീകളുടേയും പുരുഷന്‍മാരുടെയും കഥയാണ് ‘ലാല്‍സലാം’ എന്ന് പ്രസാധകര്‍ പ്രതികരിച്ചു.
ആക്ഷന്‍, സസ്‌പെന്‍സ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് പ്രതികരിച്ചു.