Tuesday, May 14, 2024

HomeNewsKeralaക്രൈസ്തവരുടെ സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നു മാര്‍ ജോസഫ് പാംപ്ലാനി

ക്രൈസ്തവരുടെ സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നു മാര്‍ ജോസഫ് പാംപ്ലാനി

spot_img
spot_img

കണ്ണൂര്‍: ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് വര്‍ഗീയത പരത്താന്‍ ആരും ശ്രമിക്കേണ്ടെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കണ്ണൂര്‍ ചെമ്പേരിയില്‍ കെ.സി.വൈ.എം യുവജന സംഗമത്തില്‍ യുവതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.

‘നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശേരിയിലെ ഒരു പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകില്ല. ഇവിടുത്തെ യുവജനങ്ങള്‍ പ്രബുദ്ധരാണ്. നമ്മുടെ പെണ്‍മക്കളുടെ പേര് പറഞ്ഞ് വര്‍ഗീയ ശക്തികള്‍ വിഷം വിതക്കാന്‍ പരിശ്രമിക്കേണ്ടതില്ല.

നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാം. നമ്മുടെ സമുദായത്തിലെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയാന്‍ ഒരാളെ പോലും അനുവദിക്കില്ല’ മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments