Thursday, September 19, 2024

HomeLocal Newsസൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു

spot_img
spot_img

റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. മലയാളിയായ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരാണു മരിച്ചത്. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ്.

ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മലയാളികളായ നഴ്‌സുമാര്‍ സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്‌റാനിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments