ഇരുപതിനായിരത്തോളം പേര്‍ ജോലി ചെയ്യുന്ന കേരള ഗ്രാമങ്ങളില്‍ കൈത്തറി വ്യവസായവും, തൊഴിലാളികളും ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് മഹാമാരിയുടെ അനന്തരഫലമായും ആഗോള വല്‍ക്കരണത്തിന്റെ ഫലമായി വസ്ത്ര വിപണിയിലും ശ്രേണിയിലുമുണ്ടായ പരിവര്‍ത്തനങ്ങള്‍ കൈത്തറി വ്യവസായത്തെ തളര്‍ത്തിയിരിക്കുന്നു.
രാജ കൊട്ടാരത്തിലേക്ക് വസ്ത്രങ്ങള്‍ നെയ്തു കൊടുത്തു തുടങ്ങിയ ശാലീ ഗോത്രക്കാരുടെ പിന്മുറക്കാര്‍ ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആദ്യമായി ബൗദ്ധിക സ്വത്തവകാശം നേടിയ ബാലരാമപുരത്തെ കരകൗശലകൈത്തറി വിദ്യകളുടെ മകുടോദാഹരണങ്ങളായ വസ്ത്രശേണി കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഗ്രാമീണ കേരളത്തിലുടനീളമുള്ള രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് കൈത്തറി വ്യവസായം
ബാലരാമപുരം കൈത്തറികലുള്‍പ്പടെ കേരളത്തിലെ കൈത്തറി വ്യവസായത്തെ സംരക്ഷിക്കാം. കൈത്തറി വസ്ത്രശ്രേണികളുടെ മാഹാത്മ്യം കാത്ത് സൂക്ഷിക്കാം. അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാം.
ഓണത്തിനു മുന്നോടിയായി പരമ്പരാഗത കൈത്തറി ഉല്‍പ്പന്നങ്ങള്‍ സംഘടനകള്‍ക്കും , കുടുംബങ്ങള്‍ക്കും ബള്‍ക്കായി ഓര്‍ഡര്‍ ചെയ്യുന്നതിനായി ഒരു സൂം മീറ്റിംഗ് ഇന്ന് വൈകുന്നേരം 9 പി എം ഈസ്‌റ്റേണ്‍ ടൈമില്‍ സംഘടിപ്പിച്ചുണ്ട്.
ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി വി മുരളീധരന്‍ യോഗത്തില്‍ സംസാരിക്കുകയും , കൈത്തറി മേഖലയില്‍ നിന്നുള്ളവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും . ഈ ഓണത്തിന് കേരളത്തില്‍ നിന്നുള്ള കൈത്തറിയാകട്ടേ നിങ്ങള്‍ ധരിക്കുന്നതും, സമ്മാനമായി നല്‍കുന്നതും. കൈത്തറിമേഖലക്കു ഉണര്‍വ്വ് പകരുന്നതിനും വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഈ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ നിങ്ങളെ ക്ഷണിക്കുന്നു. മലയാളി സംഘടന പ്രതിനിധികളെ യോഗത്തിലേക്ക് പ്രത്യേകമായി ക്ഷണിക്കുന്നു .
Topic: Balaramapuram Support Meeting
Time: Jun 24, 2021 06:00 PM Pacific Time (9:00PM Eastern / 6:30AM IST on June 25th India)
Join Zoom Meeting
https://us02web.zoom.us/j/87346335091?pwd=eFpCZnZFbE1NTVNxS3Fwa2xzMmx2UT09
Meeting ID: 873 4633 5091
Passcode: 244663