Saturday, December 21, 2024

HomeLocal Newsകണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

spot_img
spot_img

കണ്ണൂര്‍: കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മാനന്തേരി വണ്ണാത്തിമൂല ചുണ്ടയില്‍ ഹൗസില്‍ സി.സി. നാജിഷ് (22), പാലക്കൂല്‍ ഹൗസില്‍ പി. മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30ഓടെയാണ് സംഭവം.

ചെറുവാഞ്ചേരി പൂവ്വത്തൂര്‍ പാലത്തിന് സമീപം കൊല്ലംകുണ്ടിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്.

ഉടന്‍ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിസാര്‍ തസ്‌നി ദമ്പതിമാരുടെ മകനാണ് നാജിഷ്.മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങള്‍: നകാശ്, നഹിയാന്‍.

മഹമ്മൂദ് ഹാജിറ ദമ്പതിമാരുടെ മകനാണ് മന്‍സീര്‍. ഷഷ്‌ന ഏകസഹോദരിയാണ്. ഏതാനും മാസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments