Friday, November 8, 2024

HomeLocal Newsജര്‍മനിയില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം ശനിയാഴ്ച

ജര്‍മനിയില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം ശനിയാഴ്ച

spot_img
spot_img

കടുത്തുരുത്തി: ജര്‍മനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി പൂഴിക്കോല്‍ മുടക്കാംപുറം നിതിക ബെന്നിയുടെ (22) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ശനി രാവിലെ 11ന് കീഴൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയില്‍ സംസ്കാരം നടത്തും.

ബെന്നി ട്രീസ ദമ്പതികളുടെ മകളായ നിതികയെ ഈ മാസം ഒന്നിനാണ് ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കീല്‍ സര്‍വകലാശാലയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു നിതിക.

നിതികയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ നടത്തിയ അ?ന്വേഷണത്തിലാണ്? ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments