Saturday, January 11, 2025

HomeLocal Newsഭര്‍ത്താവിനെ പിരിച്ചുവിട്ടതില്‍ മനംനൊന്ത് ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി

ഭര്‍ത്താവിനെ പിരിച്ചുവിട്ടതില്‍ മനംനൊന്ത് ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി

spot_img
spot_img

കോലഞ്ചേരി : ദിവസവേതനക്കാരനായ ഭര്‍ത്താവിനെ ജോലിയില്‍ നിന്നു നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയി!ല്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) കിണറ്റില്‍ ചാടിയാണു ജീവനൊടുക്കിയത്.

കഴിഞ്ഞ 18നു പുലര്‍ച്ചെയാണു സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 21നു മരിച്ചു. സംസ്കാരം നടത്തി. കറുകപ്പള്ളി ഗവ. എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരിനാരായണന്‍ ,യുകെജി വിദ്യാര്‍ഥി സാകേത് എന്നിവരാണ് മക്കള്‍.

ചൂണ്ടി വാട്ടര്‍ അതോറിറ്റിയില്‍ 10 വര്‍ഷമായി താല്‍ക്കാലിക ജീവനക്കാരനായിരുന്നു സുരേന്ദ്രന്‍. വാട്ടര്‍ അതോറിറ്റിയില്‍ മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ടു സുരേന്ദ്രനെ ജോലിയില്‍ നിന്നു മാറ്റിയിരുന്നു.

ആഴ്ചയില്‍ 3 ദിവസം 450 രൂപ ദിവസവേതനം ലഭിക്കുന്ന ജോലിക്കായി സുരേന്ദ്രന്‍ പലരെയും കണ്ടെങ്കിലും എല്ലാവരും കൈമലര്‍ത്തി.

ഭര്‍ത്താവിന് ജോലി പോയതില്‍ കടുത്ത വിഷാദത്തിലായിരുന്നു സിന്ധുവെന്നു സമീപവാസികള്‍ പറഞ്ഞു. കോവിഡ് കാലമായതിനാല്‍ സുരേന്ദ്രനും മറ്റൊരു ജോലി കണ്ടെത്താനായില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments