തിരുവനന്തപുരം: നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് മംഗലപുരം വാലികോണം ചീനിവിള തൊടിയില്‍ വീട് കീര്‍ത്തന ഭവനില്‍! അര്‍ച്ചന (26) മരിച്ചു.
ഭര്‍ത്താവ് രാഹുലിന് പരുക്കേറ്റു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പൗഡിക്കോണം ചെല്ലമംഗലം ദേവീക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ഇന്നലെ പത്തരയോടെ അയിരൂപ്പാറ തേരുവിള ജംക്ഷനു സമീപമായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ അര്‍ച്ചനയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.
പ്രസന്നകുമാര്‍– വിജയമ്മ ദമ്പതികളുടെ മകളും ടെക്‌നോപാര്‍ക്കില്‍ ഇന്‍ഫോസിസില്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥയുമാണ് അര്‍ച്ചന. മകന്‍ റിഥുരാജ്. തോന്നയ്ക്കലില്‍ ഓട്ടമൊബീല്‍ വര്‍ക്‌ഷോപ് നടത്തുകയാണ് രാഹുല്‍.