Sunday, September 8, 2024

HomeLocal Newsക്യാപ്റ്റന്‍ രാജു മെമ്മോറിയല്‍ അവാര്‍ഡ് ദാനം സമൂഹത്തിലെ ഉന്നതരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റിമസി നടത്തി

ക്യാപ്റ്റന്‍ രാജു മെമ്മോറിയല്‍ അവാര്‍ഡ് ദാനം സമൂഹത്തിലെ ഉന്നതരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റിമസി നടത്തി

spot_img
spot_img

ഷിബു കിഴക്കേകുറ്റ്

മരിച്ചാലും ആരും മറക്കാത്ത ഓര്‍മകളുമായി അദ്ദേഹത്തെ വീണ്ടും ഓര്‍ക്കുന്നു .മനുഷ്യ മനസ്സുകളില്‍ നിന്നും മായാത്ത ചിത്രങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം

കലയെ സ്‌നേഹിക്കുന്നവര്‍ എഴുത്തുകാരൊക്കെ ഈ ഭൂമിയില്‍ നിന്ന് മണ്‍മറഞ്ഞു പോയാലും അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മളില്‍ ആരെങ്കിലും ഒക്കെ ഓര്‍ത്തിരിക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ഇന്റിമസി .

അത് സമൂഹത്തിലെ മറ്റു ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഓര്‍ക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു അദ്ദേഹം ചെയ്തതും ചെയ്യാനിരുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്‍റെ ഓര്‍മകളെ ഇന്നും സ്‌നേഹിക്കുന്നവര്‍ വാതോരാതെ സംസാരിച്ചു .

സമൂഹത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഉന്നതര്‍ .സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ബഹു.കേരള ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചെങ്ങന്നൂരില്‍ വച്ച് നടന്നു

” Intimacy ക്യാപ്റ്റന്‍ രാജു മെമ്മോറിയല്‍ അവാര്‍ഡ് ദാന” ചടങ്ങിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ബഹു.കേരള ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സിനിമ താരം ശ്രീ. ജയസൂര്യ മുഖ്യ പ്രഭാഷണം നടത്തി.

ഇന്റിമസി “ക്യാപ്റ്റന്‍ രാജു മെമ്മോറിയല്‍ അവാര്‍ഡ്” ദാനം നടത്തി. സാമൂഹിക സാംസ്കാരിക രംഗത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇന്റിമസി ചാരിറ്റബിള്‍ ട്രസ്റ്റ് ഇതിനോടകം ഭാവനദാനം, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, വിവാഹ ധനസഹായം തുടങ്ങി .ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി
2020 ലാണ് അന്തരിച്ച പ്രശസ്ത കലാകാരന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

“Intimacy ക്യാപ്റ്റന്‍ രാജു മെമ്മോറിയല്‍ അവാര്‍ഡ് ദാന” ചടങ്ങിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ബഹു.കേരള ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സിനിമ താരം ശ്രീ. ജയസൂര്യ മുഖ്യ പ്രഭാഷണം നടത്തി.

പത്തനംതിട്ട മുന്‍ ജില്ലാ കളക്ടര്‍ ശ്രീ. പി.ബി നൂഹ് IAS , Film production cotnroller ശ്രീ.ബാദുഷ എന്നിവര്‍ക്ക് കോവിഡ് കാലത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്
ഫലകവും, ക്യാഷ് അവാര്‍ഡും
നല്‍കി. മിനിസ്ക്രീന്‍ രംഗത്തെ മികച്ച നടനുള്ള 2020 ലെ സംസ്ഥാന അവാര്‍ഡ് നേടിയ ഇന്റിമസി രക്ഷാധികാരി കൂടിയായ ശ്രീ മുരളി അമ്പാലയത്തെ ചടങ്ങില്‍ ആദരിച്ചു.

പ്രശസ്ത സിനിമ താരങ്ങളായ മധുപാല്‍, ജയന്‍ ചേര്‍ത്തല, മോഹന്‍ അയിരൂര്‍, നരിയാപുരം വേണു,
മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹന്‍, വാര്‍ഡ് മെമ്പര്‍ പ്രിജിലിയ, സാബു ലാല്‍. നെഫിന്‍ ജേക്കബ് , ബെന്‍സി അടൂര്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ശ്രീ മോന്‍സി സാമുവല്‍ ചടങ്ങിന് സ്വാഗതവും, ശ്രീ സുരേഷ് കുമാര്‍ നന്ദിയും അര്‍പ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments