Monday, December 23, 2024

HomeLocal Newsഗൂഗിള്‍ മാപ്പ് നോക്കി ലോറിയോടിച്ചു; വഴിതെറ്റി മറിഞ്ഞ് ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്

ഗൂഗിള്‍ മാപ്പ് നോക്കി ലോറിയോടിച്ചു; വഴിതെറ്റി മറിഞ്ഞ് ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്

spot_img
spot_img

അടിമാലി : ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി വഴിതെറ്റി നിയന്ത്രണം വിട്ടു മറിഞ്ഞ് വാഹനത്തിന്റെ ക്ലീനര്‍ മരിച്ചു. വാഹന ഉടമയായ െ്രെഡവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളം കറുകുറ്റി എടക്കുന്ന് ആമ്പലശേരി സുബ്രന്‍ (51) ആണു മരിച്ചത്.

െ്രെഡവര്‍ നെടുവേലില്‍ ഡേവിസിനെ (42) പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.

രാജാക്കാട്ട് ആരംഭിക്കുന്ന കറി പൗഡര്‍ യൂണിറ്റിലേക്കു യന്ത്രസാമഗ്രികളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വഴിയറിയാത്തതു കൊണ്ട് ഗൂഗിള്‍ മാപ്പ് നോക്കിയാണ് ലോറി ഓടിച്ചത്.

അടിമാലിയില്‍ നിന്നു കല്ലാര്‍കുട്ടി– വെള്ളത്തൂവല്‍ വഴിയാണ് രാജാക്കാട്ടേക്കു ദൂരം കുറ!ഞ്ഞതും പ്രധാനപ്പെട്ടതുമായ റോഡ്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ കാണിച്ചതു മൂന്നാര്‍ റോഡില്‍ രണ്ടാംമൈലില്‍ എത്തിയ ശേഷം തട്ടാത്തിമുക്ക്, ആനച്ചാല്‍ വഴിയുള്ള റോഡാണ്. ഇതു വഴി വരുമ്പോള്‍ ആണ് തട്ടാത്തിമുക്കിനു സമീപം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.

വാഹനത്തില്‍ നിന്ന് സഹായി തെറിച്ചു പുറത്തേക്കു വീണു. ലോറിക്കുള്ളില്‍ നിന്നു െ്രെഡവറെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണു സുബ്രന്‍ മരിച്ചത്. സുബ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments