കൊച്ചി: മലയാളി വനിത റോം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി സ്വദേശി വക്കച്ചന്‍ ജോര്‍ജ് കല്ലറയ്ക്കലിന്റെ ഭാര്യ തെരേസ പുതൂരിനാണ് അപൂര്‍വനേട്ടം. യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ ആദ്യമായാണ് തെരഞ്ഞെടുപ്പിലൂടെ ഒരു മലയാളി വനിത മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമാകുന്നത്. തെരേസ ഇന്നലെ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു.
പാലാ പൂഞ്ഞാറില്‍നിന്ന് കുമളിയിലേക്കു കുടിയേറിയവരാണ് തെരേസയുടെ കുടുംബം. 35 വര്‍ഷം മുമ്പ് നഴ്സായി റോമിലെത്തിയ തെരേസ കഴിഞ്ഞ വര്‍ഷമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി മെംബറായത്. മലയാളിയും കോട്ടയം സ്വദേശിയുമായ സിബി മാണി കുമാരമംഗലം ആണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ റോമിലെ പ്രസിഡന്റ്.
ഇറ്റാലിയന്‍ സ്വദേശികള്‍ക്ക് ബഹുഭൂരിപക്ഷമുളള മേഖലയില്‍നിന്നാണ് തെരേസ രെഞ്ഞെടുക്കപ്പെട്ടത്.
ഇറ്റലിയില്‍ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി വെറോണിക്കയും മൂന്നാം വര്‍ഷ സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ഥി ഡാനിയേലുമാണ് മക്കള്‍.