Tuesday, December 24, 2024

HomeLocal Newsദേശീയ കര്‍ഷകപ്രക്ഷോഭം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി നവംബര്‍ 23ന്

ദേശീയ കര്‍ഷകപ്രക്ഷോഭം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി നവംബര്‍ 23ന്

spot_img
spot_img

കൊച്ചി: കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ദേശീയ സംയുക്ത കര്‍ഷകസമിതിയുടെ തുടര്‍നടപടികള്‍ വിവരിക്കുന്നതിനും കേരളത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സമരപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനുമായി കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി നവംബര്‍ 23 ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് ഓണ്‍ലൈനായി ചേരും.

സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വവി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് തുടര്‍പ്രക്ഷോഭ പരിപാടികള്‍ വിശദീകരിക്കും. ദേശീയ നേതാക്കളായ കെ.വി.ബിജു, പി.റ്റി.ജോണ്‍, അഡ്വ.ജോണ്‍ ജോസഫ് തുടങ്ങി വിവിധ കര്ഷകസംഘടനാനേതാക്കള്‍ പങ്കെടുക്കും.

കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വന്യജീവി അക്രമം, വിലത്തകര്‍ച്ച, കടക്കെണി തുടങ്ങിയ വിഷയങ്ങളും രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും സമ്മേളനം ചര്‍ച്ചചെയ്യുമെന്നും നിലവില്‍ കേരളത്തിലെ 37 സ്വതന്ത്ര കര്‍ഷകസംഘടനകള്‍ അംഗങ്ങളായുള്ള ഐക്യവേദി കൂടുതല്‍ സംഘടനകളെ ചേര്‍ത്ത് വിപുലീകരിക്കുമെന്നും ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.

അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments