ന്യൂഡല്‍ഹി: ജനുവരി പകുതിയോടെ ഇന്ത്യയില്‍ കോവി ഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രവ്യാപനമുണ്ടാവുമെന്ന് പ്രവചനം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവലൂഷന്‍ ഡയറക്ടര്‍ ഡോ.ക്രിസ്റ്റഫര്‍ മുറെയാണ് പ്രവചനം നടത്തിയത്. ഒമിക്രോണ്‍ ബാധിക്കുന്നവര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങളുണ്ടാവില്ല. എന്നാല്‍, ഒരേ സമയം കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ രോഗികള്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുമ്ബോള് ഉണ്ടാവമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇന്ത്യ ടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ലോകത്താകമാനം രണ്ട് മാസങ്ങള്‍ കൊണ്ട് മൂന്ന് ബില്യണ്‍ കോവിഡ് കേസുകളുണ്ടാവും. ഇന്ത്യയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രതിക്ഷിക്കാം. ലോകത്ത് പ്രതിദിന കോവിഡ് കേസുകള്‍ 35 മില്യണ്‍ വരെയായി ഉയരാമെന്നും അദ്ദേഹം പറഞ്ഞു.
രോഗം അതിവേഗം പടരുമെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കും. യു.എസില്‍ നിലവില്‍ കോവിഡ് പടരുമ്ബോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ സമയം രാജ്യത്ത്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2000 കടന്നു.
രാജ്യത്ത് കോവിഡ് മൂന്നാംതംരംഗം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് മൂന്നാംതരംഗത്തിലേക്ക് നയിച്ചിരിക്കുന്നത്. രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 2,14,004 ആയി ഉയര്‍ന്നു
ഇതിനിടെ ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതിയായി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്.
കോവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന് ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യത പരിശോധിക്കും.
പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണം നടത്തുക. ഇതില്‍ പകുതി പേര് കോവാക്സിന് നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീല്‍ഡ് ലഭിച്ചവരുമാകും. രണ്ടാം വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന് ബൂസ്റ്റര്‍ ഡോസായി നല്‍കുക.